റിയാെൻറ കരവിരുതിൽ പിറക്കുന്നു, കുഞ്ഞൻ ബസും ലോറിയും
text_fieldsറിയാൻ സലീമിെൻറ വീട്ടിലെത്തിയാൽ ഒരു പേ ആൻഡ് പാർക്കിെൻറ പ്രതീതി. നിരവധി 'വാഹനങ്ങളാ'ണ് ആ വീട്ടിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്നത്. കോവിഡിനെ തുടർന്ന് പഠനം വീട്ടിൽ ഒതുങ്ങിയതോടെയാണ് റിയാൻ വാഹനങ്ങളുടെ മിനിയേച്ചർ നിർമാണത്തിലേക്ക് തിരിഞ്ഞത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലിചെയ്യുന്ന കാഞ്ഞാർ ലബ്ബവീട്ടിൽ സലീമിെൻറയും ഭക്ഷ്യസുരക്ഷ വകുപ്പിൽ റിസർച്ച് ഒാഫിസറായ വിഫ്സിയുടെയും മകനായ റിയാൻ നല്ലൊരു ചിത്രകാരൻകൂടിയാണ്. കാർഡ് ബോർഡിൽ ആദ്യമായി ഒരു പിക്അപ് ജീപ്പ് നിർമിച്ചു. ഒറിജിലിനെ വെല്ലുന്ന ഈ കുഞ്ഞൻ ജീപ്പ് വീട്ടുകാരെ അത്ഭുതപ്പെടുത്തി. അയൽവാസികളും ബന്ധുക്കളും പിന്തുണയുമായി എത്തി. മാതാപിതാക്കളുടെയും സഹോദരി സഫ്നയുടെയും പൂർണ പിന്തുണ കൂടിയായപ്പോൾ ഉത്സാഹമേറി.
തുടർന്ന് തടിലോറി, കെ.എസ്.ആർ.ടി.സി ബസ്, താർ ജീപ്പ് എന്നിവയുടെയും ചെറുരൂപങ്ങൾ നിർമിച്ചു. കെ.എസ്.ആർ.ടി.സി ബസ് നിർമാണമാണ് ഏറ്റവും ശ്രമകരമെന്ന് റയാൻ പറയുന്നു. ബസിെൻറ ഉൾഭാഗങ്ങളിലെ രൂപകൽപനക്കും സീറ്റുകൾ ഘടിപ്പിക്കാനുമാണ് കൂടുതൽ സമയം വേണ്ടിവന്നത്.
യഥാർഥ വാഹനങ്ങളുടെ എല്ലാ ഭാഗങ്ങളും അതേപടി പകർത്തിയാണ് മിനിയേച്ചർ ഒരുക്കിയത്. പഴയ കാർഡ്ബോർഡ് പെട്ടികളിൽ പശയും പെയ്ൻറും ഉപയോഗിച്ചാണ് നിർമാണം. കത്രികയാണ് നിർമാണത്തിന് ഉപയോഗിക്കുന്ന ഏക ആയുധം. ചെറുരൂപങ്ങൾ ആയതിനാൽ പെയിൻറിങ്ങിന് ഏറെ ശ്രദ്ധ ആവശ്യമാണ്. പരീക്ഷ തിരക്കുകൾ കഴിഞ്ഞാൽ കൂടുതൽ ചെറുരൂപങ്ങൾ നിർമിക്കാനാണ് പദ്ധതി. എറണാകുളം കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർഥിയായ റിയാൻ തെൻറ സർഗാത്മകത ജനങ്ങളിലേക്ക് എത്തിക്കാൻ യൂടൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.