'സേഫ് സോണി'ന് ഫണ്ടില്ല; പദ്ധതി നിലച്ചതിന് പിന്നാലെ അപകടം
text_fieldsതൊടുപുഴ: ശബരിമല തീർഥാടനകാലത്തെ റോഡ് സുരക്ഷ മുൻ നിർത്തി മോട്ടോർ വാഹന വകുപ്പിെൻറ നേതൃത്വത്തിൽ നടത്തിവന്ന 'സേഫ് സോൺ' പദ്ധതി ജില്ലയിൽ നിലച്ചു. വ്യാഴാഴ്ച പദ്ധതിയുടെ സേവനം നിർത്തിവെച്ചതിന് പിന്നാലെയാണ് അമലഗിരിയിൽ രണ്ട് ശബരിമല തീർഥാടകരുടെ മരണത്തിനിടയാക്കിയ അപകടം.
റോഡ് സുരക്ഷ ഉറപ്പാക്കുക, റോഡപകടങ്ങൾ കുറക്കുക, തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങളോടെ 2010 മുതലാണ് സേഫ് സോൺ പദ്ധതി നിലവിൽ വന്നത്.
ഇത്തവണ കുട്ടിക്കാനം കേന്ദ്രമാക്കിയാണ് സേഫ് സോൺ ഓഫിസ് നവംബർ മുതൽ ആരംഭിച്ചത്. ജനുവരി 20 വരെ പദ്ധതിയുടെ സേവനം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. തീർഥാടന കാലത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറക്കാൻ മുൻ വർഷത്തെ സേഫ് സോൺ പദ്ധതിയിലൂടെ സാധിച്ചിരുന്നു.
മോട്ടോർ വാഹന വകുപ്പിെൻറ നാല് സംഘങ്ങൾ ജില്ലയിലൂടെ തീർഥാടകർ എത്തുന്ന വിവിധ റോഡുകളിൽ എപ്പോഴും പരിശോധനയുമായി ഉണ്ടാകും. മറ്റ് ജില്ലകളിൽനിന്ന് അടക്കം തീർഥാടകരുടെ വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ എത്രയും പെട്ടെന്ന് അവിടെ മെക്കാനിക്കൽ ജീവനക്കാരെ എത്തിച്ച് പരിഹാരം കണ്ടെത്തൽ അടക്കം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
ഗതാഗതക്കുരുക്കോ മറ്റോ ഉണ്ടായാലും വാഹനാപകടമോ മറ്റ് അടിയന്തര സാഹചര്യമോ നേരിട്ടാലും ഉടൻ സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും പ്രഥമ ശുശ്രൂഷയടക്കം വേണ്ട സന്ദർഭങ്ങളിൽ ഇവ നൽകാനും സംവിധാനം ഒരുക്കിയിരുന്നു. ഫണ്ടില്ലാത്തതാണ് പദ്ധതി പ്രതിസന്ധിയിലാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
പട്രോളിങ്ങും നിലച്ചു
പീരുമേട്: ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനും റോഡിലെ തടസ്സങ്ങൾ ഒഴിവാക്കാനും അപകടവേളയിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിനും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച സേഫ് സോൺ പദ്ധതിയുടെ ഭാഗമായ പട്രോളിങ്ങും നിലച്ചു.
ഫണ്ടിെൻറ അപര്യാപ്തതയാണ് പട്രോളിങ് അവസാനിപ്പിക്കാൻ കാരണം. വൃശ്ചികം ഒന്നിനാണ് മുണ്ടക്കയം - കുമളി റൂട്ടിൽ മോേട്ടാർ വാഹന വകുപ്പിെൻറ മൂന്ന് വാഹനം 24 മണിക്കൂർ പട്രോളിങ് ആരംഭിച്ചത്. പിന്നീട് രണ്ട് വാഹനമായി കുറച്ചു. വ്യാഴാഴ്ച മുതൽ പട്രോളിങ് അവസാനിപ്പിച്ചു. മതിയായ ഫണ്ട് ഇല്ലാത്തതിനാൽ പേട്രാളിങ് നടത്തുന്ന വാഹനങ്ങൾക്ക് ഇന്ധനം നിറച്ച പണം കുടിശ്ശികയാണ്. ഇൗ വാഹനങ്ങൾക്ക് ഡ്രൈവർമാരായി 12 പേരെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇവരുടെ കഴിഞ്ഞ മാസത്തെ വേതനവും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.