വിധിയോട് പൊരുതി സഞ്ജയനെത്തി; തഹസിൽദാറുടെ കസേരയിലേക്ക്
text_fieldsെതാടുപുഴ: ജോലിക്കിടെ സംഭവിച്ച അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന മുൻ ഡെപ്യൂട്ടി തഹസിൽദാർ രണ്ടുവർഷത്തെ ചികിത്സക്കുശേഷം വീൽചെയറിൽ ഓഫിസിലെത്തി.
പ്രളയത്തെ അതിജീവിച്ച മുന്നണിപ്പോരാളികൾക്കും സഹായത്തിന് മുന്നിട്ടിറങ്ങിയവർക്കും ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ രണ്ടരവർഷം മുമ്പ് സംഘടിപ്പിച്ച 'ബിഗ് സല്യൂട്ട് ദ എൻറയർ വേൾഡ്' പരിപാടിക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ് തൊണ്ടിക്കുഴ താഴത്തുമഠത്തിൽ ടി.പി. സഞ്ജയനെ തളർത്തിയത്. 2018 സെപ്റ്റംബർ 29ന് ഉച്ച കഴിഞ്ഞ് തെക്കുംഭാഗം രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. വേദിയിലെ സൗണ്ട് സിസ്റ്റം സ്റ്റാൻഡോടുകൂടി അദ്ദേഹത്തിെൻറ ദേഹത്ത് മറിഞ്ഞുവീഴുകയായിരുന്നു. സഞ്ജയന് ഓടിമാറാൻ കഴിഞ്ഞില്ല.
നട്ടെല്ലൊടിഞ്ഞ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോയി. ഇത്രയുംനാൾ നീണ്ട ചികിത്സക്കൊടുവിൽ ഇപ്പോൾ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം തൊടുപുഴ താലൂക്ക് ഓഫിസിലെ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാറായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് തൊടുപുഴ എൽ.എ തഹസിൽദാറായി സ്ഥാനക്കയറ്റം കിട്ടി.
ഭാര്യ മായക്കൊപ്പമാണ് കാറിൽ സഞ്ജയൻ എത്തിയത്. തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ എൽ.എ ഓഫിസിലേക്ക് കൊണ്ടുപോയി. തഹസിൽദാർ കെ.പി. ദീപയിൽനിന്നാണ് ചാർജ് ഏറ്റെടുത്തത്. സർക്കാറും സഹപ്രവർത്തകരും തനിക്ക് എല്ലാ പിന്തുണയും നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സക്ക് വലിയ തുകയാണ് ചെലവായത്. ഇപ്പോഴും ആയുർവേദ ചികിത്സ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.