ദുരിതം! പട്ടയക്കുടിയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് പട്ടയമില്ല
text_fieldsപട്ടയക്കുടി: പട്ടയം കിട്ടാതെ പട്ടയക്കുടിയിലെ പതിനേഴ് കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നു. 1977 ന് മുമ്പത്തെ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ 1993 ല്‍ അപേക്ഷ നല്‍കുന്നത്.
ഇതിനെ തുടര്‍ന്ന് വനം, റവന്യു വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും 29 വര്‍ഷത്തിന് ശേഷവും പട്ടയം എന്നത് ഇവർക്ക് സ്വപ്നമായി അവശേഷിക്കുന്നു. എന്നാൽ ആവശ്യമായ രേഖകള്‍ സമയത്ത് നല്‍കാത്തതിനാലാണ് പട്ടയം നല്കാന് കഴിയാത്തതെന്നാണ് ഭൂപതിവ് ഓഫിസ് അധികൃതര്‍ പറയുന്നത്. രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകര്‍ക്ക് കത്ത് നല്‍കിയിരുന്നു. യഥാസമയം രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ഇവരുടെ അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതിനുള്ള നടപടികള്‍ അവസാനിപ്പിച്ചു എന്നും അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്ക് യഥാസമയം അറിയിപ്പ് കിട്ടിയിരുന്നില്ല എന്നും അയല്‍വാസികള്‍ക്ക് പട്ടയം കിട്ടയതറിഞ്ഞ് കരിമണ്ണൂര്‍ എൽ.എ ഓഫിസില്‍ അന്വേഷിച്ചപ്പോഴാണ് രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന വിവരം അറിയുന്നതെന്നും അവർ വ്യക്തമാക്കുന്നു. ഫയല്‍ വീണ്ടും തുറക്കാൻ അനുമതി ആവശ്യപ്പെട്ട് കലക്ടറുടെ ഓഫിസിലേക്ക് കത്ത് കൈമാറിയിട്ടുണ്ടെന്നും അനുമതികിട്ടിയാല്‍ പട്ടയനടപടികള്‍ പുനരാരംഭിക്കുമെന്നും കരിമണ്ണൂര്‍ ഭൂപതിവ് ഓഫിസ് അധികൃതര്‍ പറഞ്ഞു.
കലക്ടറേറ്റില്‍ കിട്ടിയ കത്തിന്മേല് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കരിമണ്ണൂര്‍ ഭൂപതിവ് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് ഫയല്‍ കൈമാറിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ ദീപ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.