Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയം നടിച്ച്​ പീഡനം;...

പ്രണയം നടിച്ച്​ പീഡനം; യുവാവ്​ റിമാൻഡിൽ

text_fields
bookmark_border
പ്രണയം നടിച്ച്​ പീഡനം; യുവാവ്​ റിമാൻഡിൽ
cancel

നെടുങ്കണ്ടം: പതിനാറുകാരിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ. ബൈസൻവാലി പൊട്ടൻകാട് ലക്ഷംവീട് കോളനി നിവാസി ഈശ്വരനാണ്​ (21) അറസ്​റ്റിലായത്​. ഇയാളെ നെടുങ്കണ്ടം കോടതി റിമാൻഡ്​ ചെയ്തു. നാലുമാസം മുമ്പ് തമിഴ്നാട്ടിൽനിന്ന്​ കൈലാസപ്പാറ എസ്​റ്റേറ്റ്​ ലയത്തിലെ ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ യുവാവ് പ്രണയംനടിച്ച് വശത്താക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി ഇയാൾ പെൺകുട്ടിയെ തന്ത്രപൂർവം ലയത്തിൽനിന്ന്​ വിളിച്ചിറക്കി ശാന്തൻപാറക്ക് സമീപം പുത്തടിയിലെ ക്ഷേത്രത്തിന് സമീപത്ത് എത്തിച്ച്​ ലൈംഗിക പീഡനത്തിന് ഇരയാക്കി. തുടർന്ന് പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു. സി.ഐ ശ്രീധര​ൻ, എസ്​.ഐമാരായ കെ. ദിലീപ്കുമാർ, ഷാജി, എ.എസ്​.ഐ റസാഖ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedkerala newsSexual Harassmentidukku
News Summary - sexual harassment; youngster on remand
Next Story