Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശ്മീരികൾക്ക് കൂടണയാൻ...

കശ്മീരികൾക്ക് കൂടണയാൻ സഹായം നൽകി തരൂർ മുതൽ നാട്ടുകാർവരെ

text_fields
bookmark_border
കശ്മീരികൾക്ക് കൂടണയാൻ സഹായം നൽകി തരൂർ മുതൽ നാട്ടുകാർവരെ
cancel
camera_alt????????????? ??????????? ??????? ?????

കുമളി: ജീവിക്കാൻ വഴിതേടിയെത്തി ഒടുവിൽ വെറും കൈയോടെ മടങ്ങിയ കശ്മീരി കുടുംബങ്ങൾക്ക് സഹായമായത് ജനപ്രതിനിധികൾ മുതൽ നാട്ടുകാർവരെ. മൂന്ന് പതിറ്റാണ്ടുമുമ്പ് തേക്കടിയിൽ കച്ചവട ആവശ്യങ്ങളുമായി എത്തിയവരിൽ 101 പേരാണ് കഴിഞ്ഞദിവസം കശ്മീരിലേക്ക് മടങ്ങിപ്പോയത്. ഇവർ ശനിയാഴ്​ച നാട്ടിൽ എത്തിച്ചേരും. ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ കശ്മീരി കുടുംബങ്ങളെ സഹായിക്കണമെന്ന ആവശ്യത്തോടെ കുമളി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഭാരവാഹികളെ നാട്ടുകാർ ആദ്യം സമീപിച്ചെങ്കിലും അവരെ സഹായിക്കേണ്ട ആവശ്യമി​െല്ലന്നുമായിരുന്നു പ്രമുഖരുടെ നിലപാട്.

ലോക്ഡൗൺ നീണ്ടതോടെ മിക്ക കശ്മീരി കുടുംബങ്ങളും പട്ടിണിയിലായി. ദുരിതമറിഞ്ഞ് കുമളി ഷംസുൽ ഇസ്​ലാം ജമാഅത്ത്, വ്യാപാരി വ്യവസായി കുമളി യൂനിറ്റ്​ എന്നിവരെല്ലാം സഹായവുമായി എത്തി. അതിനിടെ കോൺഗ്രസ്​ നേതാവ് എം.എ. റഷീദി​​െൻറ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളും യാത്രക്കായി അരലക്ഷം രൂപയും കണ്ടെത്തി നൽകിയത് ആശ്വാസമായി. എന്നിട്ടും തിരികെ യാത്രക്കായി പ്രത്യേക ​െട്രയിൻ, കശ്മീർ സർക്കാറി​​െൻറയും കേന്ദ്രസർക്കാറി​​െൻറയും അനുമതി എന്നിവ വലിയ പ്രതിസന്ധിയായി തുടർന്നു. ഈ ഘട്ടത്തിലാണ് ശശി തരൂർ എം.പിയെ ബന്ധപ്പെട്ടത്. കോൺഗ്രസ്​ നേതാവ് ഗുലാം നബി ആസാദ് ഉൾ​െപ്പടെയും ഇടപെട്ടതോടെയാണ്​ ദുരിതത്തിലായവർക്ക് കശ്മീരിലേക്ക്​ വഴി തുറന്നത്. 

എറണാകുളം റെയിൽവേ സ്​റ്റേഷനിലേക്ക്​ പോകാൻ ഇ.എസ്. ബിജിമോൾ എം.എൽ.എ ഇടപെട്ട് മൂന്ന് കെ.എസ്​.ആർ.ടി.സി ബസുകൾ തയാറാക്കി. റേഷൻ കാർഡില്ലാത്ത കശ്മീരി കുടുംബങ്ങൾക്ക് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഒരു ഘട്ടത്തിൽ റേഷൻ അനുവദിച്ചതും കൈത്താങ്ങായി. തേക്കടി-കുമളി മേഖലയിലെ വിനോദസഞ്ചാര രംഗത്ത് പതിറ്റാണ്ടുകൾക്ക്​ മുമ്പ് ചലനങ്ങൾ സൃഷ്​ടിച്ചവരാണ് ഇരുളടഞ്ഞകാലത്ത് വെറും കൈയുമായി നാട്ടിലേക്ക് മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorreturn to homeIdukki Newslockdownkashmiri familykumaly
News Summary - shashi tharoor and natives helps kashmeeri family to go back home- kerala
Next Story