സുഹൃത്തിനെ വെടിവെച്ച കേസിലെ പ്രതി റിമാൻഡിൽ
text_fieldsനെടുങ്കണ്ടം: അനധികൃത തോക്ക് ഉപയോഗിച്ച് സുഹൃത്തിനെ വെടിവെച്ച ശേഷം തമിഴ്നാട് വനത്തിൽ ഒളിവിൽ കഴിഞ്ഞ തണ്ണിപ്പാറ കട്ടേക്കാനം സ്വദേശി ആടിമാക്കൽ ചക്രപാണി സന്തോഷ് റിമാൻഡിൽ.
തണ്ണിപ്പാറ സ്വദേശി ഈരമ്മാനിയിൽ ഉല്ലാസിനെ വെടിവെച്ച ശേഷം ഒളിവിൽ പോയ കേസിലാണ് ഇയാൾ പിടിയിലായത്. ആറു മാസമായി വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ കത്തിയുമായി അതിർത്തി കടന്നെത്തുന്നതിനിടയാണ് ചക്രപാണിയെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെടിവെക്കാൻ ഉപയോഗിച്ച തോക്ക്്് കണ്ടെത്താനായിട്ടില്ല. ഇയാളെ സമൂഹ അകലം പാലിച്ച്് ഒമ്പതു പൊലീസുകാരുടെ വലയത്തിലാണ് സ്റ്റേഷനിലെത്തിച്ചത്. കോവിഡ് പരിശോധനക്കുശേഷം െനടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ജനുവരി 22ന് രാത്രിയാണ് സംഭവം. വീട്ടിലെത്തി ഉല്ലാസിനെ വിളിച്ചിറക്കി വെടിവെക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട്് തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതിനെ പൊലീസ് പറഞ്ഞു. സന്തോഷ് ഉല്ലാസിനോട് പണം വായ്പ ചോദിച്ചിരുന്നു. പണം നൽകാതെ വന്നതാണ് പ്രകോപനമായത്. ഉച്ചവരെ ഇവർ ഇരുവരും ഏലക്കാട്ടിൽ ജോലി ചെയ്യുകയും ഉച്ചഭക്ഷണത്തിന് പോയ സന്തോഷ് രാത്രി എട്ടോടെ ഉല്ലാസിനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരുകയാണെന്ന് അറിയിച്ചു. വീട്ടുമുറ്റത്ത്്് സന്തോഷിെൻറ വിളികേട്ട്്് വാതിൽ തുറന്ന ഉല്ലാസിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഒളിവിൽ പോയ ഇയാൾ പിന്നീട് ഉല്ലാസിെൻറ ഭാര്യയെ ഫോണിൽ നിരന്തരം വിളിച്ച്്് കേസ് കൊടുക്കരുതെന്നും പണം വാഗ്ദാനം നൽകുകയും ചെയ്തു. തോക്ക്്് കേസിലും നാലുപേരെ വെടിെവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
2008ൽ തട്ടേക്കാനം സ്വദേശി വിശ്വനെയും 2010ൽ പാറക്കൽ ഷിബുവിനെയും ഏഴുവർഷം മുമ്പ് പുല്ലുംപുറത്ത് രതീഷിനെയും (35) വെടിവെച്ചു. കണ്ണിന് പരിക്കേറ്റ രതീഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ കേസിൽ അഞ്ചുവർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് ഉല്ലാസിനെ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.