തമിഴ്നാട് അതിർത്തിയിലെ പെട്ടിക്കടകൾ പൊളിക്കും
text_fieldsകുമളി: ടൗണിനുസമീപം തമിഴ്നാട് അതിർത്തിയിലുള്ള മുഴുവൻ പെട്ടിക്കടകളും ദിവസങ്ങൾക്കുള്ളിൽ ദേശീയപാത അധികൃതർ പൊളിച്ചുനീക്കും. ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയതോടെ വ്യാപാരികൾ സാധനങ്ങൾ നീക്കി കടകൾ ഒഴിഞ്ഞു. മുമ്പ് പലതവണ കടകൾ നീക്കം ചെയ്യാൻ ശ്രമം നടന്നിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് വിജയിച്ചിരുന്നില്ല. കോവിഡിനെ തുടർന്ന് പ്രദേശമാകെ മാസങ്ങളോളം നിശ്ചലമായത് കടകൾ ഒഴിപ്പിക്കാൻ അധികൃതർക്ക് സഹായകമായി. റോഡ് പുറമ്പോക്ക് കൈയേറി ഈ ഭാഗത്ത് 20ലധികം കടകളാണ് പ്രവർത്തിച്ചിരുന്നത്.
കേരളത്തിലെ ഹർത്താൽ ഘട്ടങ്ങളിൽ തേക്കടി, കുമളി മേഖലകളിൽ കുടുങ്ങിപ്പോകുന്ന വിനോദ സഞ്ചാരികൾക്കും ഏറെ ആശ്രയമായിരുന്നത് അതിർത്തിക്കപ്പുറത്തെ ചായക്കടകളും മറ്റുമായിരുന്നു. വർഷങ്ങളായി അതിർത്തിക്കപ്പുറത്ത് പ്രവർത്തിച്ചിരുന്ന കടകളിൽനിന്നാണ് ഇടുക്കി ജില്ലയിലെ ഏലത്തോട്ടം, കെട്ടിട നിർമാണ മേഖലകളിലേക്ക് തമിഴ്നാട്ടിൽ നിന്നെത്തുന്ന തൊഴിലാളികൾ ഭക്ഷണം വാങ്ങിയിരുന്നതും. ദേശീയപാത നവീകരണത്തിെൻറ ഭാഗമായി തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിൽ വലിയ നിർമാണ ജോലികളാണ് തുടരുന്നത്. കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയ പാതയിലെ ഈഭാഗം പെട്ടിക്കടകൾ ഒഴിവാക്കി വീതികൂട്ടി ടാർ ചെയ്യാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.