അപവാദ പ്രചാരണം; കാഞ്ഞാർ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ നേതാക്കൾ തമ്മിൽതല്ലി
text_fieldsകാഞ്ഞാർ: സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിൽ നേതാക്കൾ ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ കാഞ്ഞാറിലാണ് സംഭവം. വനിത നേതാവിനെതിരെ അപവാദ പ്രചാരണം നടത്തി എന്ന പരാതിയിൻമേൽ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. പരാതിക്കാരിയുടെ ഭർത്താവുമായി നേതാക്കൾ ചർച്ച നടത്തുന്നതിനിടെ കുറ്റാരോപിതനും മറ്റൊരു പാർട്ടി പ്രവർത്തകനും ഓഫീസിലേക്ക് കയറി ചെല്ലുകയും തുടർന്ന് തർക്കവും തമ്മിൽ തല്ലും ഉണ്ടാവുകയായിരുന്നു.
ഇരുകൂട്ടർക്കും പരിക്ക് പറ്റിയതായി നാട്ടുകാർ പറയുന്നു. എന്നാൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. കുറ്റാരോപിതനും അപവാദ പ്രചാരണങ്ങൾക്ക് ഇരയായ വനിതയും സി.പി.എം പോഷക സംഘനയുടെ ഭാരവാഹികളാണ്. നാളുകളായി നിലനിന്ന വിഭാഗീയതയാണ് അടിയിൽ കലാശിച്ചത്. വർഷങ്ങൾക്ക് മുമ്പ് വലിയ വിഭാഗീയത നിലനിന്ന സ്ഥലമായിരുന്നു മൂലമറ്റം ഏരിയ കമ്മറ്റിക്ക് കീഴിലായിരുന്ന കാഞ്ഞാർ മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.