'പുഞ്ചിരിയോടെ സേവനം': ആതുരശുശ്രൂഷയിൽ പുതിയ കാൽവെപ്പുമായി ഡോ. സുരേഷ് അദ്വാനി
text_fieldsതൊടുപുഴ: രാജ്യാന്തര പ്രശസ്ത അർബുദ ചികിത്സ വിദഗ്ധൻ പത്മഭൂഷൻ ഡോ. സുരേഷ് അദ്വാനി ആതുരശുശ്രൂഷാരംഗത്ത് പുതിയ കാൽവെപ്പുമായി സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻററിന് തൊടുപുഴയിൽ തുടക്കം കുറിക്കുന്നു.
മുംബൈയിൽ ജനിച്ചുവളർന്ന ഡോക്ടർ സുരേഷ് അദ്വാനി 'പുഞ്ചിരിയോടെ സേവനം' എന്ന മുദ്രാവാക്യവുമായാണ് ഭാര്യയുടെ നാടായ തൊടുപുഴയിൽ ലോകോത്തര സംവിധാനങ്ങളോടെ ആശുപത്രി സ്ഥാപിച്ചത്. എട്ടാം വയസ്സിൽ പോളിയോമൈലിറ്റിസ് ബാധിച്ച ഡോ. സുരേഷ് അദ്വാനി വീൽചെയറിലാണ് സഞ്ചാരം. അരനൂറ്റാണ്ടായി അർബുദചികിത്സ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹമാണ് 1983ൽ രാജ്യത്ത് ആദ്യമായി അസ്ഥിമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ലാഭത്തിനുവേണ്ടിയുള്ള സംരംഭമല്ല സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. സുരേഷ് അദ്വാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അർബുദ ചികിത്സക്ക് മുൻഗണന നൽകുന്ന ആശുപത്രിയിൽ എല്ലാ പ്രധാന വിഭാഗങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഉണ്ടായിരിക്കും. ജനറൽ വാർഡുകളില്ല എന്നതാണ് പ്രത്യേകത. എല്ലാ രോഗികൾക്കും തുല്യപരിഗണന എന്ന ആശയത്തോടെ മുറികളാണ് അനുവദിക്കുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 300കിടക്കകളുള്ള ആശുപത്രിയിൽ എട്ട് ഒാപറേഷൻ തിയറ്ററും 64 െഎ.സി.യുവും ഇൻറർവെൻഷനൽ കാത്ത് ലാബുകൾ, ലേബർ സ്യൂട്ടുകൾ എന്നിവയുമുണ്ട്. ആശുപത്രിയുടെ പ്രാഥമിക ഉദ്ഘാടനം സെപ്റ്റംബർ ആറിന് രാവിലെ പത്തിന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ ആറ് മുതൽ ഒരു മാസത്തേക്ക് തെരഞ്ഞെടുത്ത ഡിപ്പാർട്മെൻറുകളിൽ സൗജന്യമായി ഡോക്ടറെ കാണാം. ലാബ് പരിശോധനകളിൽ 50 ശതമാനം ഇളവും ലഭിക്കും. ആശുപത്രിയുെട പൂർണതോതിലുള്ള പ്രവർത്തനം ഒക്ടോബർ ഏഴിന് ആരംഭിക്കും. ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. രാജേഷ് ൈപ, സി.ഇ.ഒ ചതുർവേദി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.