എസ്.എസ്.എൽ.സി: ഇടുക്കി ജില്ലയിൽ 99.68 ശതമാനം വിജയം
text_fieldsതൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇടുക്കി ജില്ലക്ക് തിളക്കമാർന്ന വിജയം. 99.68 ശതമാനം വിജയത്തോടെ ചരിത്രത്തിലെ മികച്ചനേട്ടം കൈവരിച്ചു.ആകെ പരീക്ഷ എഴുതിയ 11,320 വിദ്യാർഥികളിൽ 11,284 പേർ ഉപരിപഠനത്തിന് അർഹത നേടി. 1467 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി. 147 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 121 സ്കൂളായിരുന്നു.
കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം വർധിപ്പിക്കാനായത് ജില്ലക്ക് വൻ നേട്ടമായി. കഴിഞ്ഞ വർഷം 99.17 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.
കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ ഇരട്ടിയോളം എ പ്ലസുകളുടെ വർധനയുണ്ടായി. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ 752 പേർ മാത്രമായിരുന്നു. 2021ൽ 2785 കുട്ടികൾക്ക് എ പ്ലസ് ലഭിച്ചിരുന്നു. അതിൽനിന്നാണ് 2022ൽ 752 ആയി ചുരുങ്ങിയത്.
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ
സർക്കാർ
തട്ടക്കുഴ ഗവ.ഹൈസ്കൂൾ, വെസ്റ്റ് കോടിക്കുളം ഗവ. ഹൈസ്കൂൾ, വാഴത്തോപ്പ് ഗവ.വി.എച്ച്.എസ്.എസ്, മണിയാറൻകുടി ഗവ.വി.എച്ച്.എസ്.എസ്, തൊടുപുഴ ഗവ. വി.എച്ച്.എസ്.എസ്, തൊടുപുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ചിത്തിരപുരം ഗവ.ഹൈസ്കൂൾ, വെളളത്തൂവൽ ഗവ.എച്ച്.എസ്.എസ്, രാജാക്കാട് ഗവ.എച്ച്.എസ്.എസ്, കല്ലാർകുട്ടി ഗവ.ഹൈസ്കൂൾ, മുട്ടം ഗവ.എച്ച്.എസ്.എസ്, പണിക്കൻ കുടി ഗവ.ഹൈസ്കൂൾ, പെരിങ്ങാശേരി ഗവ. ഹൈസ്കൂൾ, കഞ്ഞിക്കുഴി ഗവ.ഹൈസ്കൂൾ, കുളമാവ് ഗവ.ഐ.എച്ച്.ഇ.പി, മുക്കുടം ഗവ.ഹൈസ്കൂൾ, ബൈസൺവാലി ഗവ.എച്ച്.എസ്, ഇടുക്കി മോഡൽ റെസിഡന്ഷ്യൽ സ്കൂൾ,
പഴയരിക്കണ്ടം ജി.എച്ച്.എസ്, പൂച്ചപ്ര ജി.എച്ച്.എസ്, അരിക്കുഴ ജി.എച്ച്.എസ്, കാഞ്ഞിരമറ്റം ജി.എച്ച്.എസ്, മുനിയറ ജി.എച്ച്.എസ്, കല്ലാർ ജി.എച്ച്.എസ് വട്ടിയാർ, മച്ചിപ്ലാവ് ജി.എച്ച്.എസ്, മൂന്നാർ ഗവ.വി.എച്ച്.എസ്.എസ്, സോത്തുപാറ ഗവ. ഹൈസ്കൂൾ, വാഗുവരൈ ഗവ.എച്ച്.എസ്, ഗൂഡാർലെ ഗവ.ഹൈസ്കൂൾ, കണ്ണമ്പടി ഗവ. ട്രൈബൽ ഹൈസ്കൂൾ, ദേവികുളം ജി.എച്ച്.എസ്.എസ്, എഴുകുംവയൽ ജി.എച്ച്.എസ്, വട്ടവട ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ചിന്നക്കനാൽ ഗവ.എച്ച്.എസ്, എല്ലപ്പെട്ടി ഗവ.എച്ച്.എസ്,
തങ്കമണി ജി.എച്ച്.എസ്, വാഴവര ജി.എച്ച്.എസ്, വഞ്ചിജവയൽ ജി.എച്ച്.എസ്, പാമ്പാർ ജി.എച്ച്.എസ്, ശാന്തിഗ്രാം ജി.ഇ.എം.ജി.എച്ച്.എസ്, പുത്തേട് ജി.എച്ച്.എസ്, പെരിഞ്ചാംകുട്ടി ജി.എച്ച്.എസ്, ചോറ്റുപാറ ജി.എച്ച്.എസ്, ചെമ്മണ്ണ് ജി.എച്ച്.എസ്, ഖജനപ്പാറ ജി.എച്ച്.എസ്, കണങ്കവയൽ ഗവ.ഹൈസ്കൂൾ, കുമളി ഗവ.വി.എച്ച്.എസ്.എസ് ആൻഡ് റ്റി.റ്റി.ഐ, പീരുമേട് സി.പി.എം ജി.എച്ച്.എസ്.എസ്, വാഗമൺ ജി.എച്ച്.എസ്.എസ്, രാജകുമാരി ജി.വി.എച്ച്.എസ്.എസ്, ശാന്തൻപാറ ജി.എച്ച്.എസ്.എസ്,
ചീന്തലാർ വളകോട് ഗവ.ട്രൈബൽ, ചക്കുപള്ളം ഗവ. ട്രൈബൽ എച്ച്.എസ്.എസ്, നെടുങ്കണ്ടം ഗവ.എച്ച്.എസ്.എസ്, ഇരട്ടയാർ ഗവ.ഹൈസ്കൂൾ, കുറ്റിപ്ലാങ്ങാട് ഗവ.എച്ച്.എസ്.എസ്, പതിനാറാം കണ്ടം ജി.എച്ച്.എസ്.എസ്, ചെമ്പകപ്പാറ ജി.എച്ച്.എസ്.എസ്, തോപ്രാംകുടി ഗവ. എച്ച്.എസ്.എസ്, കട്ടപ്പന ജി.റ്റി.എച്ച്.എസ്, മുരിക്കാട്ടുകുടി ഗവ.ട്രൈബൽ എച്ച്.എസ്.എസ്, അമരാവതി ഗവ. എച്ച്.എസ്.എസ്, ചെണ്ടുവരൈ ജി.എച്ച്.എസ്.എസ്, പീരുമേട് ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ .
എയ്ഡഡ്
കലയന്താനി സെന്റ് ജോർജ്ജ് എച്ച്.എസ്, വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസ്, കരിങ്കുന്നം സെന്റ് അഗസ്റ്രിൻസ് എച്ച്.എസ്.എസ്, കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്, കോടിക്കുളം സെന്റ് മേരീസ് എച്ച്.എസ്, കൂവപ്പള്ളി സി.എം.എസ് എച്ച്.എസ്, അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ്, എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്, മണക്കാട് എൻ.എസ്.എസ് എച്ച്.എസ്.എസ്, കാളിയാർ സെന്റ് മേരീസ് എച്ച്.എസ്.എസ്,
വണ്ണപ്പുറം എസ്.എൻ.എം എച്ച്.എസ്, തൊടുപുഴ സെന്റ് സെബാസ്റ്ര്യൻസ് എച്ച്.എസ്, മുതലക്കോടം സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്, മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്, കല്ലാനിക്കൽ സെന്റ് ജോർജ്ജസ് എച്ച്.എസ്, കുമാരമംഗലം എം.കെ.എൻ.എം. എച്ച്.എസ്.എസ്, പൈങ്കുളം സെന്റ് റീത്താസ് എച്ച്.എസ്, തുടങ്ങനാട് എസ്.ടി.എച്ച്.എസ്, കുണിഞ്ഞി സെന്റ് ആന്റണീസ് എച്ച്.എസ്, വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്, അടിമാലി എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ്, കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്.എസ്.എസ്,
പാറത്തോട് സെന്റ് ജോർജ്ജസ് എച്ച്.എസ്, എൻ.ആർ സിറ്റി എസ്.എൻ.വി. എച്ച്.എസ്.എസ്, മാങ്കടവ് കാർമൽ മാതാ എച്ച്.എസ്, ഉടുമ്പന്നൂർ സെന്റ് ജോർജ്ജസ് ഹൈസ്കൂൾ, പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്, നങ്കിസിറ്റി എസ്.എൻ.എച്ച്.എസ്, പുന്നയാർ എസ്.ടി.എച്ച്.എസ്, പൊന്മുടി സെന്റ് മേരീസ് എച്ച്.എസ്, പൊട്ടൻകാട് സെന്റ് സെബാസ്റ്ര്യൻസ് എച്ച്.എസ്, മാങ്കുളം സെന്റ് മേരീസ് എച്ച്.എസ്, മൂന്നാർ എൽ.എഫ്.ജി.എച്ച്.എസ്, കാന്തല്ലൂർ എസ്.എച്ച്.എച്ച്.എസ്, മുക്കുളം എസ്.ജി.എച്ച്.എസ്,
രാമക്കൽമേട് എസ്.എച്ച്.എച്ച്.എസ്, വലിയതോവാള സി.ആർ.എച്ച്.എസ്, നരിയമ്പാറ എം.എം എച്ച്.എസ്, പെരുവന്താനം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ്, പുറ്റടി എൻ.എസ്.പി.എച്ച്.എസ്.എസ്, വണ്ടന്മേട് എസ്.എ.എച്ച്.എസ്, ഏലപ്പാറ പഞ്ചായത്ത് എച്ച്.എസ്.എസ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് എച്ച്.എസ്.എസ്, പുള്ളിക്കാനം സെന്റ് തോമസ് എച്ച്.എസ്, സേനാപതി എം.ബി വി.എച്ച്.എസ്.എസ്, മ്ലാമല ഫാത്തിമ മാതാ എച്ച്.എസ്, ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്, ഇരട്ടയാർ എസ്.ടി എച്ച്.എസ്.എസ്, കുഴിത്തൊളു ദീപാ എച്ച്.എസ്, തെക്കേമല സെന്റ് മേരീസ് എച്ച്.എസ്,
കൂട്ടാർ എൻ.എസ്.എസ് എച്ച്.എസ്.എസ്, കാന്തിപ്പാറ എസ്.എസ്.എച്ച്.എസ്, ചെമ്മണ്ണാർ എസ്.എക്സ് എച്ച്.എസ്.എസ്, സി.എച്ച്.എസ് കാൽവരിമൗണ്ട്, തങ്കമണി എസ്.ടി എച്ച്.എസ്.എസ്, വെള്ളയാംകുടി എസ്.ജെ.എച്ച്.എസ്.എസ്, വാഴവര സെന്റ് മേരീസ് എച്ച്.എസ്, മരിയാപുരം എസ്.എം.എച്ച്.എസ്, വിമലഗിരി വി.എച്ച്.എസ്, ചിന്നാർ സെന്റ് ജോസഫ്സ് എച്ച്.എസ്, മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് എച്ച്.എസ്, ഉപ്പുതോട് എസ്.ജെ.എച്ച്.എസ്, മുരുക്കുടി എം.എ.ഐ എച്ച്.എസ്, വട്ടവട കുര്യാക്കോസ് ഏലിയാസ് എച്ച്.എസ്, മൂന്നാർ എം.ആർ.എസ്, വണ്ടന്മേട് എം.ഇ.എസ്.എച്ച്.എസ്.എസ്.
അൺഎയ്ഡഡ്
തൊടുപുഴ ജയ്റാണി ഇ.എം.എച്ച്.എസ്.എസ്, അടിമാലി ശ്രീ വിവേകാനന്ദ വിദ്യാസദൻ ഇ.എം.എച്ച്.എസ്, കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസ്, പീരുമേട് എം.ഇ.എം.എച്ച്.എസ്.എസ്, നെടുങ്കണ്ടം എസ്.എസ് എച്ച്.എസ്, അട്ടപ്പള്ളം ഇ.എം.എച്ച്.എസ്.എസ്, വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.