എസ്.എസ്.എൽ.സിയിൽ ഇടുക്കി കിടുക്കി; 99.79 ശതമാനം വിജയം
text_fieldsതൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് 99.79 ശതമാനം വിജയം. പരീക്ഷ എഴുതിയ 11,558 വിദ്യാർഥികളിൽ 11,534 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 1573 പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 24 പേർക്കാണ് യോഗ്യത മാർക്ക് കടക്കാനാവാതെ പോയത്. പരീക്ഷ എഴുതിയ 6084 ആൺകുട്ടികളിൽ 6068 പേരും 5474 പെൺകുട്ടികളിൽ 5466 പേരും വിജയിച്ചു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 4977 പേരും (99.78 ശതമാനം) കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 6557 (99.8 ശതമാനം) പേരും വിജയിച്ചു. തൊടുപുഴയിൽ 741 പേരും കട്ടപ്പനയിൽ 832 പേരും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ലയാണ് ഇടുക്കി.
ജില്ലയിലെ 145 സ്കൂളുകൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 68 ഗവ. സ്കൂളും 69 എയ്ഡഡ് സ്കൂളുകളും എട്ട് അൺ എയ്ഡഡ് സ്കൂളുകളുമാണ് നൂറുശതമാനം നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ചത് സെന്റ് ജോസഫ് എച്ച്.എസ്.എസ് കരിമണ്ണൂരിലാണ്. പരീക്ഷ എഴുതിയ 378 വിദ്യാർഥികളും വിജയികളായി. സർക്കാർ സ്കൂളുകളിൽ കല്ലാർ ഗവ. എച്ച്.എസ്.എസാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയികളാക്കിയത്. പരീക്ഷ എഴുതിയ 354 വിദ്യാർഥികളും യോഗ്യത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.