മൗണ്ടി അരീനയും പിന്നെ ഞൊണ്ടി എരുമയും
text_fieldsനെടുങ്കണ്ടം: പട്ടംകോളനിയുടെ ആസ്ഥാനമായിരുന്നു മുണ്ടിയെരുമ. തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനായി എത്തിയ ബ്രിട്ടീഷുകാര്‍ മനോഹരമായ കുന്നുകള്‍ നിറഞ്ഞ ഈ പ്രദേശത്തെ 'മൗണ്ടി അരീന' എന്ന് വിളിക്കപ്പെടുകയും പില്ക്കാലത്ത് അത മുണ്ടിയെരുമ എന്ന് അറിയപ്പെട്ടതായും ഒരുകൂട്ടർ പറയുേമ്പാൾ പഴമക്കാർക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്.
തമിഴ്നാട്ടില്‍നിന്ന് രാമക്കല്‍മേട് വഴി കന്നുകാലികളുമായി വരുന്ന കാലിമേക്കല്‍ സംഘങ്ങള്‍ കാലികളെ തമ്പടിപ്പിച്ചിരുന്ന പ്രദേശമായിരുന്നെത്ര മുണ്ടിയെരുമ. ഒരിക്കൽ കാലിമേയ്ക്കുന്നവര്‍ അംഗവൈകല്യം സംഭവിച്ച ഒരു എരുമയെ ഇവിടെ ഉപേക്ഷിച്ചുപോയി.
ആ ഞൊണ്ടിയെരുമയെ കാണപ്പെട്ട സ്ഥലം ഞൊണ്ടിയെരുമ എന്നും പില്ക്കാലത്ത് മുണ്ടിയെരുമ എന്നും അറിയപ്പെട്ടുവെന്നുമാണ് ഇവർ പറയുന്നത്. ആനശല്യം ഏറി നിന്ന പ്രദേശമായിരുന്നു മുണ്ടിയെരുമ. പണ്ടിവിടെ ട്രഞ്ചുണ്ടാക്കിയായിരുന്നു ഭൂസർവേ ടീം ഷെഡ് കെട്ടി താമസിച്ചിരുന്നത്. പട്ടംകോളിയുടെ വിവിധ ഭാഗങ്ങളില്‍ കുടിയിരുത്തിയ പലരും കാടുവെട്ടി തെളിച്ച് കൃഷിചെയ്യുന്നതിനിടെ ൈവകീട്ട് അന്തിയുറങ്ങിയിരുന്നതും ഈ ഷെഡിനുള്ളില്‍ തന്നെയാണ്. അന്ന് കിടങ്ങ് കുഴിച്ച് ട്രഞ്ചുണ്ടാക്കിയിരുന്ന സ്ഥലത്താണ് നിലവിലെ കല്ലാര്‍ ഗവ. എല്‍.പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
പട്ടംകോളനിയില്‍ അഞ്ചേക്കര്‍ വീതം ഭൂമി നല്‍കിയതിന് പുറമെ 25 ഏക്കര്‍ നിരപ്പ് ഭൂമി ഉണ്ടായിരുന്നത് മുണ്ടിയെരുമയിലാണെന്നാണ് പഴമക്കാര്‍ പറയുന്നത്.
ഇത് സര്‍ക്കാര്‍ വക ഓഫിസുകള്‍ക്കും മറ്റുമായി മാറ്റിയിട്ടു. ഇവിടെ ആരംഭിച്ച പല സര്‍ക്കാര്‍ ഓഫിസുകളും നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് ആദ്യം മുണ്ടിയെരുമയിലായിരുന്നു. രജിസ്ട്രാര്‍ ഓഫിസ് വിഭജിച്ച് ഒരുഭാഗം കട്ടപ്പനക്ക് മാറ്റിയിരുന്നു. സര്‍ക്കാര്‍ വക ഭൂമി വിവിധ ആരാധനാലയങ്ങള്‍ക്കായി വീതിച്ചും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.