പണമൊന്നും വേണ്ടന്നേ, നിങ്ങളുടെ വയറുനിറഞ്ഞാ മതി; വ്യത്യസ്തമാണ് കാഞ്ഞാറിലെ ഈ സ്നേഹത്തട്ടുകട
text_fieldsകാഞ്ഞാർ: ലോക്ഡൗൺ കാലത്ത് കാഞ്ഞാർ വഴി വിശന്ന വയറുമായി എന്തായാലും സഞ്ചരിക്കേണ്ടിവരില്ല. ഇവിടെ ആരംഭിച്ച സ്േനഹ തട്ടുകടയിൽനിന്ന് നിങ്ങൾക്ക് സൗജന്യമായി ഭക്ഷണം വാങ്ങി വയറുനിറച്ച് കഴിക്കാം.
കഞ്ഞാർ ടൗണിൽ െപാലീസ് സ്റ്റേഷെൻറ എതിർവശത്തായാണ് വഴിയാത്രികർക്ക് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സ്നേഹ തട്ടുകട തുറന്നത്. എട്ടുദിവസമായി പ്രവർത്തനമാരംഭിച്ച തട്ടുകടയുടെ സമയം വൈകീട്ട് അഞ്ചുമുതൽ എട്ടുവരെയാണ്.
ചപ്പാത്തിയും ചിക്കനും, കപ്പയും മീനും പൊറോട്ടയും വെജിറ്റബിൾ കറിയും, കപ്പ ബിരിയാണി തുടങ്ങി വ്യത്യസ്ത വിഭവങ്ങളാണ് തട്ടുകടയിൽനിന്ന് നൽകുന്നത്. നിരവധി സുമനസ്സുകളുടെ സഹായത്താലാണ് തട്ടുകടയുടെ പ്രവർത്തനം. റോഡരികിൽതന്നെ നിങ്ങൾ ഭക്ഷണം കഴിച്ചോ എന്ന ബോർഡുമായി പ്രവർത്തകർ നിൽക്കുന്നുണ്ടാകും. കടയിൽ ഉണ്ടാക്കിയ ഭക്ഷണം പാർസലായാണ് നൽകുന്നത്. വഴിയാത്രക്കാർ, ഡ്രൈവർമാർ തുടങ്ങിയവർക്കൊക്കെ തട്ടുകട ആശ്വാസമാകുന്നുണ്ട്. ലോക്ഡൗൺ അവസാനിക്കുന്നതുവരെ തട്ടുകടയുടെ പ്രവർത്തനം തുടരാനാണ് ഇവരുടെ തീരുമാനം.
ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് കെ.എൻ. ഷിയാസ്, സി.പി.എം കാഞ്ഞാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി. സുനിൽ, ഡി.വൈ.എഫ്.ഐ കാഞ്ഞാർ മേഖല സെക്രട്ടറി മുഹമ്മദ് നസീം, പ്രസിഡൻറ് അരുൺ തങ്കച്ചൻ, റഷീദ് കണ്ടത്തിൽ, അലിക്കുഞ്ഞ്, ഉമ്മർ മുഹമ്മദ്, അമീർ ഷാജി, ഷാനു സലീം, ജവിൻ ജേക്കബ്, ആകാശ് തങ്കച്ചൻ, സിബിൻ സാബു തുടങ്ങിയവരാണ് സ്നേഹ തട്ടുകടയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.