അക്ഷരമാണ് കരുത്ത്, ലോറൻസ് തളരില്ല
text_fieldsഇടുക്കി: തോൽപ്പിക്കാൻ ഇറങ്ങിയ വൈകല്ല്യത്തെ ലോറന്‍സ് തിരിച്ചടിച്ചത് അക്ഷരം കൊണ്ട്. ജന്മനാ ഭിന്നശേഷിക്കാരനായ പെരുവന്താനം കൊല്ലക്കൊമ്പില്‍ ലോറന്‍സ് (32) അക്ഷരങ്ങളും അറിവും കരുത്താക്കി ജീവിതം തിരിച്ചുപിടിക്കുകയാണ്.
ലോറൻസിെൻറ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല. ശിരസ്സ് നേരെ നിൽക്കില്ല. ബലം ഇല്ലാത്തതിനാല്‍ കൈകള്‍ കൊണ്ടും ഒന്നും ചെയ്യാനാകില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും മാതാവ് റോസമ്മ എടുത്ത് കൊണ്ടുപോകണം. സ്കൂളില്‍ പോകാനും അക്ഷരം പഠിക്കാനും ഏറെ ആഗ്രഹിച്ചെങ്കിലും വൈകല്യങ്ങള്‍ തടസ്സമായി. മാതാവ് റോസമ്മയാണ് പെരുവന്താനം പഞ്ചായത്തിലെ പ്രേരക് ഷിജിമോള്‍ ജോജിനെ ഒരിക്കല്‍ ലോറന്‍സിെൻറ ആഗ്രഹം അറിയിച്ചത്.
2020 ഫെബ്രുവരിയില്‍ ലോറന്‍സിനെ സാക്ഷരത പഠിതാവായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരത പാഠാവലി ഉപയോഗിച്ചായിരുന്നു പഠനം. സാക്ഷരത മിഷെൻറ 'മികവുത്സവം' സാക്ഷരതാ പരീക്ഷ എഴുതി. കമ്പ്യൂട്ടര്‍ പഠിച്ച് സ്വന്തമായി വരുമാനം നേടണമെന്നും അമ്മയെ സഹായിക്കണമെന്നുമാണ് ആഗ്രഹം. പിതാവ് ജോസ്. രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.