അട്ടിമറി കൂലിത്തർക്കം; എഫ്.സി.ഐ ഗോഡൗണിൽ ലോഡ് ഇറക്കുന്നത് സി.ഐ.ടി.യു തടഞ്ഞു
text_fieldsമൂലമറ്റം: റേഷൻ അട്ടിമറി കൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ എഫ്.സി.ഐ ഗോഡൗണിലേക്ക് എത്തിയ ലോഡുകൾ തടഞ്ഞു. വെള്ളിയാഴ്ച ഗോഡൗണിൽ ഇറക്കാൻ എത്തിയ 24 ലോഡ് ധാന്യങ്ങളാണ് തടഞ്ഞത്. അട്ടിമറി കൂലി കഴിഞ്ഞ വർഷം മുതൽ നിർത്തലാക്കിയിരുന്നു. ഇതിനെതിരെ പലതവണ സമരം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.എഫ്.സി.ഐ ഗോഡൗണിലെ ചരക്ക് കൈകാര്യം ചെയ്യുന്ന കരാറുകാർക്ക് അട്ടിക്കൂലി നൽകാൻ പണം സർക്കാറിൽനിന്ന് അനുവദിച്ച് കിട്ടാത്തതിനാൽ ഇത് നൽകാൻ കഴിയില്ലെന്ന നിലപാടാണ് കരാറുകാർ എടുത്തത്. വെള്ളിയാഴ്ച ഇവിടെ എത്തിയ ലോഡ് വാഹനത്തിൽ റോഡരികിൽ തന്നെ കിടക്കുകയാണ്.
50 ജോലിക്കാരാണ് ഇവിടെയുള്ളത്. ഇതിൽ സി.ഐ.ടി.യു നേതൃത്വത്തിലുള്ള 10 പേരാണ് സമരം നടത്തുന്നത്.
മറ്റു യൂനിയനുകളിലെ തൊഴിലാളികൾ സമരത്തിലില്ലെങ്കിലും ലോഡുകൾ ഗോഡൗണിൽ കയറ്റാൻ സാധിച്ചില്ല. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും സമരക്കാർ പിന്തിരിയാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.