ചേലച്ചുവട് - പെരിയാർവാലി പാലം പുനർനിർമിച്ചില്ല; ദുരിതപാത താണ്ടി നാട്ടുകാർ
text_fieldsചെറുതോണി: 2018ലെ മഹാപ്രളയത്തിൽ തകർന്ന ചേലച്ചുവട്- പെരിയാർവാലി ചെക്ക് ഡാമിന്റെ നടപ്പാലം ഇനിയും പുനർനിർമിച്ചില്ല. ഇതുമൂലം അറുപതോളം കുടുംബം പ്രളയത്തേക്കാൾ വലിയ ദുരിതത്തിലായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടു വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം.
വർഷങ്ങൾക്ക് മുമ്പ് കൃഷിയാവശ്യത്തിനായി ഇറിഗേഷൻ വകുപ്പ് ചുരുളിത്തോട്ടിൽ വെള്ളം തടഞ്ഞുനിർത്തി ചെക്ക് ഡാം നിർമിച്ചു വെള്ളം നൽകാൻ തുടങ്ങി. ഇതോടനുബന്ധിച്ച് നടപ്പാലവും നിർമിച്ചു 2018ലെ മഹാപ്രളയത്തിൽ ചെക്ക് ഡാം മാത്രമല്ല പാലവും ഒലിച്ചുപോയി. ഇതിന് ശേഷം ചെക്ക് ഡാമും നടപ്പാലവും ഏതാണ്ട് ഇറിഗേഷൻ വകുപ്പ് ഉപേക്ഷിച്ച മട്ടാണ്.
ഈ സാഹചര്യത്തിൽ അറുപതോളം കുടുംബങ്ങളുടെ ആശ്രയമായ നടപ്പാലം കഞ്ഞിക്കുഴി പഞ്ചായത്ത് പുനർനിർമിച്ചു നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കാലവർഷമടുത്തെത്തിയതോടെ ഇവിടത്തെ കുടുംബങ്ങൾ ഭീതിയിലാണ്.മഴക്കാലത്ത് ചുരുളിത്തോട് കര കവിയുന്നതോടെ ഇവിടത്തുകാർ കിലോ മീറ്റുകൾ നടന്നുവേണം പുറംലോകത്തെത്താൻ. ഇപ്പോൾ തടി വെട്ടിയിട്ട് അതിനു മുകളിലൂടെ ജീവൻ പണയംവെച്ചാണ് അക്കരയിക്കരെ കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.