ഇടമലക്കുടിയിൽ നേരിട്ടെത്തി കലക്ടർ
text_fieldsതൊടുപുഴ: ഇമലക്കുടിയിൽ നേരിട്ടെത്തി കുടിനിവാസികളുടെ പ്രയാസങ്ങൾ നേരിൽ കണ്ട് കലക്ടർ വി. വിഘ്നേശ്വരി. ദീർഘകാലമായി പ്രദേശം നേരിടുന്ന വിവധ വിഷയങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികളിൽനിന്നും പ്രദേശവാസികളിൽനിന്നും യോഗം അഭിപ്രായം തേടി.
ഇഡ്ഡലിപ്പാറക്കുടിയിലെ അംഗൻവാടി, ഏകാധ്യാപിക പഠനശാല, ഇടമലക്കുടി എൽ.പി സ്കൂൾ എന്നിവിടങ്ങളിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ജില്ല ആസൂത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലും കലക്ടർ പങ്കെടുത്തു.
നിലവിൽ പ്രവൃത്തി പുരോഗമിക്കുന്ന പദ്ധതികളുടെ തൽസ്ഥിതി അവലോകനവും നടന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ തൊഴിൽവികസനം, ശുചിത്വം, പൂരക പോഷകാഹാര വിതരണം, റോഡുകൾ, പാലങ്ങൾ, വനിതകളുടെ ഉന്നമനം, പൊതുഗതാഗതം, ലൈഫ് ഭവന നിർമാണ പദ്ധതി, കുടിവെള്ളം, കുടുംബശ്രീ, അക്ഷയ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.