ഓൺലൈനിൽ തെരഞ്ഞെടുപ്പിെൻറ കേളികൊട്ടുണർന്നു; ലൈക്കും ഷെയറും ഉറപ്പാക്കി പാർട്ടികൾ
text_fieldsഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ കോവിഡ് കാലത്ത് പ്രചാരണവും വോട്ടുപിടിത്തവും ബദൽ വഴികളിലൂടെ കൊഴുപ്പിക്കാൻ അണിയറ പ്രവർത്തനങ്ങളിലാണ് രാഷ്ട്രീയപാർട്ടികൾ.
കോവിഡ് നിയന്ത്രണങ്ങളോടെയാകും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയെന്നത് മുൻകൂട്ടിക്കണ്ടാണ് പ്രവർത്തനം. ജില്ലയിൽ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയെല്ലാം സമൂഹമാധ്യമ പ്രചാരണവിഭാഗം അവസാനഘട്ട പ്രവർത്തനങ്ങൾ ആസൂത്രണത്തിലാണ്. വീടുകൾ കയറിയുള്ള പ്രചാരണത്തിന് പ്രവർത്തകരുടെ എണ്ണം പരമാവധി കുറച്ച് (പരമാവധി മൂന്നുപേർ) സ്ക്വാഡ് ടീമുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം വരുന്നതിനനുസരിച്ചാകും സ്ക്വാഡിലെ ആളുകളുടെ എണ്ണം നിശ്ചയിക്കുക. കോവിഡ് വരുത്തിയ മാറ്റങ്ങളുമായി പുതിയ രീതികളിലെ പ്രചാരണങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാകും ഇൗ െതരഞ്ഞെടുപ്പ്.
പോരിനൊരുങ്ങി കേരള കോൺഗ്രസുകൾ
രണ്ടില രണ്ടായി നിൽക്കുേമ്പാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ആധിപത്യം നേടിയെടുക്കാൻ തന്ത്രം മെനയുകയാണ് പിളർന്നുനിൽക്കുന്ന കേരള േകാൺഗ്രസ്. പരസ്പരം സൈബർ പോരിന് പുറമേ മേൽക്കൈ ലക്ഷ്യമാക്കി ശക്തമായ പ്രാചാരണമാണ് ജോസഫ്-ജോസ് പക്ഷങ്ങൾ നടത്തുന്നത്. കഴിഞ്ഞതവണ കേരള കോൺഗ്രസിന് ലഭിച്ച മുഴുവൻ സീറ്റിലും കണ്ണുവെച്ച് ജോസഫ് പക്ഷം മുന്നോട്ടുനീങ്ങുേമ്പാൾ മുന്നണിക്ക് പുറത്തുപോകാൻ കാത്തുനിൽക്കുന്ന ജോസ് പക്ഷത്തിന് ഇടതു പരിഗണനയുടെ തോത് എത്രെയന്നതിൽ ആശങ്കയുണ്ട്. എന്നിരുന്നാലും ശക്തിക്കൊത്ത് സീറ്റ് കിട്ടുെമന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. ധാരണ പൂർണമായില്ലെങ്കിൽ എൽ.ഡി.എഫിന് ഗുണകരമായി ഒറ്റക്ക് ഗോദയിലിറങ്ങുന്നതും ആലോചനയിലുണ്ട്്. എൽ.ഡി.എഫ് പ്രവേശം കീറാമുട്ടിയായാൽ ഒറ്റക്ക് മത്സരിക്കുന്നതും പരിഗണിക്കുന്നു.
കച്ചമുറുക്കി കോൺഗ്രസ്
സ്ക്വാഡ് പ്രവർത്തനത്തിന് ശക്തി വർധിപ്പിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം കൂടുതൽ കാര്യക്ഷമമാക്കിയും തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കോൺഗ്രസ്. ജില്ലയിലെ എല്ലാ വാർഡുകളിലും വാട്ട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങി. '
ജനശക്തി' പേരിലാണ് ടെലഗ്രാം, വാട്സ്ആപ് ഗ്രൂപ്പുകളുടെ രംഗപ്രവേശം. മണ്ഡലംതലം വരെ നാലുപേരുടെ റിസോഴ്സ് സമിതികളും രൂപവത്കരിച്ചു. വാർഡ്തല സമിതികൾ പകുതിയോളമായി. ഡി.സി.സി ഭാരവാഹികൾക്ക് ബ്ലോക്കുകളുടെ ചുമതലകൾ നൽകിയിട്ടുണ്ട്.
നേട്ടം കൊയ്യാൻ ബി.ജെ.പി
കേന്ദ്രസർക്കാർ നടത്തുന്ന വികസനം ചർച്ചയാക്കി നേട്ടം കൊയ്യാൻ ബി.ജെ.പി ഐ.ടി മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ചാണ് സമൂഹമാധ്യമ പ്രചാരണത്തിന് ജില്ലയിൽ ഒരുങ്ങുന്നത്.
സമൂഹമാധ്യമങ്ങളുടെ പ്രചാരണം കൂടുതൽ കാര്യക്ഷമമാക്കി നില കൂടുതൽ മെച്ചപ്പെടുത്താമെന്നാണ് കണക്കുകൂട്ടൽ. ജില്ല തലത്തിലെ വിദഗ്ധരുടെ നിർദേശത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ പാർട്ടി വാർഡുതല സമിതികളെയും ഉടൻ നിയോഗിക്കും.
തയാറെടുത്ത് സി.പി.െഎ
മീഡിയ സെല്ലിെൻറ പ്രവർത്തനം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സി.പി.ഐ. ജില്ലയിലെ വളൻറിയർമാരുടെ ആദ്യഘട്ട പരിശീലനം പൂർത്തിയായി.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ലതല മേഖലകളിൽ പ്രത്യേകം ഗ്രൂപ്പുകളുടെ പ്രവർത്തനമുണ്ടാകും. പൊതുജനങ്ങളെ അടക്കം ഉൾപ്പെടുത്തി പഞ്ചായത്ത് തലങ്ങളിൽ പ്രത്യേകം വാട്സ്ആപ് കൂട്ടായ്മകൾ രൂപവത്കരിച്ചാണ് പ്രചാരണം. പൊതുജനങ്ങളുടെ വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങളും വിലയിരുത്തിയാകും ഗ്രൂപ്പുകൾ പ്രവർത്തിക്കുക.
സർവസജ്ജമായി സി.പി.എം
സമൂഹമാധ്യമങ്ങളെ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗപ്പെടുത്താനാണ് സി.പി.എം തീരുമാനം. ബ്രാഞ്ച് തലങ്ങളിലെ വാട്സ്ആപ് കൂട്ടായ്മകളിലൂടെയാണ് യോഗംചേരുക. ഫേസ്ബുക്ക് ലൈവിലൂടെ നേതാക്കൾ സമൂഹത്തോട് സംവദിക്കും. പോഷകസംഘടനകൾ സമൂഹമാധ്യമരംഗത്തെ പ്രചാരണങ്ങളിൽ ഏറെ മുന്നോട്ടുപോയി. ഈ മാതൃക പിന്തുടർന്നാകും സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പുകാല പ്രവർത്തനം. വിവിധ തലങ്ങളിൽ സമൂഹമാധ്യമങ്ങളിലും വാട്സ്ആപ്പിലുമുള്ള കൂട്ടായ്മകൾ നിലവിലുണ്ട്.
ലീഗും സജീവം
സൈബർ വിങ് കൂടുതൽ ശക്തമാക്കാനുള്ള തീരുമാനം നടപ്പാക്കുകയാണ് ജില്ലയിലെ മുസ്‍ലിംലീഗ് നേതൃത്വം. അതിനുള്ള ഒരുക്കം സജീവമാക്കി. സ്വാധീന മേഖലയിൽ വീടുകളിലെത്തിയുള്ള കാമ്പയിനാണ് അടുത്തത്. സ്ക്വാഡ് രൂപവത്കരിച്ചുള്ള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നു. നിലവിൽ താഴേത്തട്ട് മുതൽ ജില്ല നേതൃത്വം വരെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വാട്സ്ആപ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.