എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുക ലക്ഷ്യം -മന്ത്രി റോഷി അഗസ്റ്റിന്
text_fieldsറാന്നി: എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 6.76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് ഓഫിസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ജൂണോടെ ശുദ്ധജലം ഉറപ്പാക്കാനുള്ള പദ്ധതിക്ക് പ്രാരംഭം കുറിക്കും. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ 6.76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഒരു വര്‍ഷംകൊണ്ടു പൂര്‍ത്തീകരിക്കും. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 2316 കുടുംബത്തിന് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന് നല്കാൻ ജൽ ജീവന് മിഷന് വഴി 24.86 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
റാന്നിയിലെ 12 ഗ്രാമപഞ്ചായത്തുകള്‍ക്ക് കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 530 കോടി രൂപ ഇതുവരെ വകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. ആന്റോ ആന്റണി എം.പി, മുന്‍ എം.എൽ.എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ജേക്കബ് സ്റ്റീഫൻ, ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജൻ, സ്വാഗതസംഘം ജനറൽ കണ്‍വീനർ ആലിച്ചൻ ആറൊന്നിൽ, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ എസ്. ലീനാകുമാരി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.