വീട് കത്തിനശിച്ചു
text_fieldsrepresentational image
നാഗപ്പുഴ: അടുപ്പില്‍നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു. നാഗപ്പുഴ സെന്‍റ് മേരീസ് പള്ളിക്ക് സമീപം അറയ്ക്കല്‍ ജിനുവിന്‍റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. അടുപ്പില്‍നിന്ന് തീ ഉയര്‍ന്ന് ചിമ്മിനിയില്‍കൂടി വീടിന്‍റെ മുകള്‍ഭാഗത്തേക്ക് പടരുകയായിരുന്നു. ചിമ്മിനിയുടെ മുകളിലും തടി മച്ചിലുമായി സൂക്ഷിച്ച റബര്‍ഷീറ്റും മറ്റു കാര്‍ഷികോൽപന്നങ്ങളും കത്തിനശിച്ചു. തടിയിൽ നിർമിച്ച ഗോവണിയും വീട്ടിലെ വയറിങ്ങും കത്തിനശിച്ചു. ഭിത്തികള്‍ക്കും പൊട്ടലുണ്ടായിട്ടുണ്ട്.
കലൂര്‍ക്കാട് അഗ്നിരക്ഷ നിലയത്തിലെ സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ അനില്‍കുമാര്‍, സീനിയര്‍ ഓഫിസര്‍ ബിനുമോന്‍, ജോസ് പോള്‍, പി.കെ. ശ്രീജിത്, അജിത്കുമാര്‍, എം. ബിച്ചു, വി. വിജിത്, കെ.എ. സലിം തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. തൊടുപുഴയില്‍നിന്ന് ഒരു യൂനിറ്റും തീയണക്കുന്നതിന് എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.