വഴിയാധാരമായി ഈറ്റ നെയ്ത്ത് തൊഴിലാളികളും
text_fieldsവിനോദസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഈറ്റ െനയ്ത്ത് തൊഴിലാളികളുടെ ഉപജീവനം. കോവിഡ് വ്യാപനം ഈ മേഖലയെയും പ്രതിസന്ധിയിലാക്കി. ഈറ്റയിലും മുളയിലും നെയ്തെടുക്കുന്ന അലങ്കാര വസ്തുക്കളും കര്‍ട്ടനുകളും മറ്റും സഞ്ചാരികൾക്ക് പ്രിയപ്പെട്ടവയായതോടെ ഇവ നെയ്ത് വിറ്റാണ് തമിഴ് വംശജരായ കുടുംബങ്ങല്‍ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. കോവിഡ് ഒന്നാംഘട്ടത്തില്‍ പിടച്ചുനിന്ന ഇവര്‍ രണ്ടാം തരംഗത്തിൽ വൻ പ്രതിസന്ധിയിലാണ്.
അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫിസ് ജങ്ഷനിലാണ് ഈറ്റ നെയ്ത്ത് തൊഴിലാളികള്‍ കൂടുതൽ. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തോടെ ഈറ്റ ഉൽപന്ന വിപണി പ്രതിസന്ധിയിലായപ്പോൾ വിനോദസഞ്ചാരികളാണ് ആശ്രയമായിരുന്നത്.
കൂടുതൽ തൊഴിലാളികൾ ഈ മേഖലയിലേക്ക് എത്തുന്നതിനിടെ കോവിഡ് വില്ലനായി. വൻതോതിൽ ആവശ്യക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ ഇരുമ്പുപാലം മുതല്‍ അടിമാലി വരെ നൂറുകണക്കിന് തമിഴ് വംശജര്‍ തൊഴില്‍ തേടി എത്തി. എന്നാല്‍, പ്ലാസ്റ്റിക് ഉപകരണങ്ങളുടെ കടന്നുകയറ്റത്തോടെ ഭൂരിഭാഗം പേരും ഈ മേഖല ഉപേക്ഷിച്ചു. പരമ്പരാഗത ഉല്പന്നങ്ങള് നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിച്ച ശരവണനും സഹോദരന് ഗണേശനും 30 വര്‍ഷത്തിലേറെയായി ഇവിടെ എത്തിയിട്ട്. ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് ഇവർക്ക് ഒരു രൂപവുമില്ല. വീട്ടുചെലവിന് പോലും നിവൃത്തിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും. പുതുതലമുറക്ക് പരിചിതമല്ലാത്ത കൈത്തൊഴില്‍ ഉല്പന്നങ്ങളായ കുട്ട, വട്ടി, മുറം, പറക്കൊട്ട, പൂപ്പാത്രം, പൂക്കൂട എന്നിവക്കു പുറമെ പരിസ്ഥിതി സൗഹൃദ ബാംബു കര്‍ട്ടനുകളും ഇവർ നിര്‍മിക്കുന്നു. 10ാം വയസ്സില്‍ പരിശീലിച്ച കുലത്തൊഴില്‍ അന്യംനിന്ന് പോവുകയാണെങ്കിലും പാരമ്പര്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഈ സഹോദരങ്ങൾ.
വിനോദസഞ്ചാരികളെ ആശ്രയിച്ചാണ് ഇവരുടെ പ്രധാന വ്യാപാരം. ആറുമാസം മാത്രമാണ് ബിസിനസ് സീസൺ. വേനൽക്കാലത്ത് വനംവകുപ്പിെൻറ ഈറ്റശേഖരണത്തിലെ നിയന്ത്രങ്ങളും മറ്റും പ്രതിസന്ധി ഉണ്ടാക്കുന്നതായി തമിഴ്നാട് കോംബൈ സ്വദേശി ജയകൃഷ്ണന് പറയുന്നു. നേരത്തേ ആദിവാസികളാണ് ഇവർക്ക് ഈറ്റ എത്തിച്ചിരുന്നത്. ഇപ്പോള്‍ വനത്തില്‍പോയി ഈറ്റ ശേഖരിക്കണം.
പ്രതിസന്ധികള്‍ക്കിടയിലും ഇൗറ്റ നെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന ഇവര്‍ക്ക് പറയാനുള്ളത്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കണമെന്നാണ്. തമിഴ്നാട്ടിലെ മധുര, തേനി, ഉദുമല്‍പേട്ട, ബോഡിമെട്ട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഇവരെല്ലാം. റേഷന്‍കാര്‍ഡും വോട്ടും ഇവിടെയാണ്.
ചില്ലിത്തോട് മേഖലയിലും ഈറ്റ നെയ്ത്ത് തൊഴിലാളികളുണ്ട്. ബാംബു കോർപറേഷനില്‍ ഈറ്റ വെട്ടിനല്‍കുന്ന തൊഴിലാളികളുമുണ്ട്. എന്നാല്‍, ഈ മേഖലയും നിശ്ചലമായി. ഇതോടെ ആയിരങ്ങളാണ് തൊഴിൽരഹിതരായത്.
വ്യാപാരിയുടെ ആത്മഹത്യകുടുംബത്തെ സർക്കാർ സംരക്ഷിക്കണം –മർച്ചൻറ്സ് അസോസിയേഷൻ
തൊടുപുഴ: അടിമാലി ഇരുമ്പുപാലത്ത് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബെത്ത സർക്കാർ ഏറ്റെടുക്കണമെന്നും മരണമടഞ്ഞ വിനോദിെൻറ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കണമെന്നും തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വ്യാപാരമേഖല തകർച്ചയിൽ നിൽക്കുന്ന സാഹചര്യത്തിൽ ധനകാര്യസ്ഥാപനങ്ങളെ കയറൂരി വിടാതെ വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കുകയും, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുകയും, കെട്ടിട മുറികളിലെ വാടക കുറച്ചു തരികയും, വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുകയും ചെയ്യണമെന്ന് തൊടുപുഴ വ്യാപാരഭവനിൽ കൂടിയ അടിയന്തര സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡൻറുമാരായ ടോമി സെബാസ്റ്റിൻ, അജീവ് പി., സാലി എസ്. മുഹമ്മദ്, ജോയൻറ് സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.