മൂലമറ്റം സെക്ഷനിൽ മീറ്റർ റീഡിങ് രീതി പരിഷ്കരിക്കുന്നു
text_fieldsമൂലമറ്റം: മൂലമറ്റം ഇലക്ടിക്കൽ സെക്ഷനിലെ മീറ്റർ റീഡിങ് രീതി പരിഷ്കരിക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഗ്രൂപ് റീഡിങ് രീതിയിലേക്ക് മാറ്റുന്നത്. ജൂണിൽ മുട്ടം ഭാഗത്തുനിന്ന് കാഞ്ഞാർവരെ പ്രദേശത്താണ് വൈദ്യുതി ബില്ല് നൽകുന്നത്. ജൂലൈയിൽ ബാക്കി സ്ഥലങ്ങളിലും വൈദ്യുതി ബില്ല് നൽകും. ഇത്തരത്തിൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജൂണിൽ നൽകുന്ന ബില്ല് രണ്ട് മാസം എന്നത് വ്യത്യാസപ്പെടാം.
ചില ഭാഗത്ത് രണ്ട് മാസത്തിൽ കുറഞ്ഞ ദിവസത്തിന്റെ ബില്ലും ചിലർക്ക് രണ്ട് മാസത്തിൽ കൂടിയ ദിവസങ്ങളുടെ ബില്ലും ലഭിക്കാം. ഇത്തരത്തിൽ റീഡിങ് രീതിമാറ്റുമ്പോൾ നൽകുന്ന ബില്ല് ഉപയോഗിച്ച ദിവസങ്ങൾ എത്രയെന്നത് പരിഗണിക്കും. ആയതിനാൽ ഉപഭോക്താവിന് ഒരു പ്രയാസവും ഉണ്ടാക്കില്ല.
ജൂലൈയിൽ കാഞ്ഞാർ, അറക്കുളം, മൂലമറ്റം, ഇലപ്പള്ളി, ഇടാട്, പതിപ്പള്ളി, ആശ്രമം, അശോക, കരിപ്പലങ്ങാട്, നാടുകാണി, കുളമാവ് പ്രദേശങ്ങളിലായിരിക്കും. ജൂൺ, ജൂലൈ മാസങ്ങൾകൊണ്ട് പുതിയ റീഡിങ് രീതിയിലേക്ക് എല്ലാ ഉപഭോക്താക്കളെയും ഉൾപ്പെടുത്തും. തുടർന്നുള്ള മാസങ്ങളിൽ രണ്ടുമാസം കൂടുമ്പോൾ കൃത്യമായി ബില്ല് ലഭിക്കും. ബില്ല് ലഭിക്കാത്തത് സംബന്ധിച്ചോ മറ്റ് സംശയങ്ങൾക്കോ ഓഫിസുമായി ബന്ധപ്പെടണമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.