മക്കളാണ് നമുക്ക് കൈപിടിക്കാം; ഡിജിറ്റൽ കാലത്തെ കൗമാരം
text_fieldsഇൻറർനെറ്റ് ഡീ അഡിക്ഷൻ സെൻറർ എവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യവുമായാണ് ഏഴാം ക്ലാസുകാരെൻറ മാതാവ് ഇടുക്കിയിലെ മനഃശാസ്ത്ര വിദഗ്ധനെ സമീപിച്ചത്.
ആശങ്ക കണ്ട് കാര്യം തിരക്കിയതോടെ അവർ പറഞ്ഞുതുടങ്ങി. 'ഉൗണും ഉറക്കവുമില്ലാതെ മകൻ ഗെയിം കളിയാണ്. പാതിരാത്രിയിലൊക്കെ അപരിചിതരുമായി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കും. ഒരിക്കൽ പണം ആവശ്യപ്പെട്ട് വന്നു.
കാര്യം അന്വേഷിച്ചപ്പോൾ പറഞ്ഞത് നന്നായി ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഒരു സൃഹൃത്തിൽനിന്ന് 10,000രൂപ കൊടുത്ത് അവെൻറ ഗെയിം വാങ്ങാനാണെന്നാണ്. സംഭവം പന്തികേടാണെന്ന് മനസ്സിലാക്കിയതോടെ മൊബൈൽ കൈയോടെ വാങ്ങിവെച്ചു.
അതോടെ കാര്യങ്ങൾ കൈവിട്ടുതുടങ്ങി. കുറേനേരം മുറിയിൽ കയറി ബഹളംവെച്ചു. ആരോടും മിണ്ടാതായി. ഭക്ഷണമൊന്നും കഴിക്കാതെ ഒരു ദിവസം പട്ടിണികിടന്നു. മൊബൈൽ ഫോൺ തിരികെ നൽകിയ ശേഷമാണ് ശാന്തനായത്. പല ഡോക്ടർമാരുടെയും അടുത്ത് പോയെങ്കിലും വീട്ടിലെത്തിയാൽ അവൻ ഓടിച്ചെന്ന് മൊബൈൽ കൈയിലെടുക്കും. മകനെ മൊബൈലിെൻറയും ഗെയിമുകളുടെയും ലോകത്തുനിന്ന് ഒന്ന് രക്ഷപ്പെടുത്തിത്തരണെമന്നായിരുന്നു ആ മാതാവിെൻറ അപേക്ഷ. ഇത്തരത്തിൽ കോവിഡിനെ തുടർന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികൾ ഏറിവരികയാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അമിതമായ ദേഷ്യവും ഉത്കണ്ഠയും
ചില കുട്ടികളിലെങ്കിലും അമിതമായ ദേഷ്യവും ഉത്കണ്ഠയും സമ്മർദവും മൊബൈൽ ഫോണുകളുടെയടക്കം അമിത ഉപയോഗത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു ദിവസം മൊബൈൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ തലവേദന, അമിതമായ നെഞ്ചിടിപ്പ്, കൈകാലുകൾക്ക് വിറയൽ, തലക്ക് പെരുപ്പ് എന്നിവ തൊട്ട് അക്രമസ്വഭാവവും സ്വയം മുറിവേൽപിക്കുന്ന പ്രവണതയും വരെ കുട്ടികളിൽ കാണപ്പെടുന്നതായി കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ഓടിനടന്ന കുട്ടികൾ വീടിനുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യമാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്.
പതിവ് പഠനരീതികളിൽനിന്നുള്ള മാറ്റം
മൊബൈല്‍ ഫോണുകളില്‍ നോക്കിയിരുന്നുള്ള തുടര്‍ച്ചയായ പഠനം കുട്ടികളില്‍ കണ്ണ് വേദന, കണ്ണിലെ ചുവപ്പ്, കാഴ്ച്ചകുറവ്, പിടലിവേദന, മാനസിക സംഘര്‍ഷം എന്നിവ ഉണ്ടാക്കുന്നതായി രക്ഷാകര്ത്താക്കള് പറയുന്നു. ഇത്തരം പ്രശ്നങ്ങളുമായി എത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതായി േഡാക്ടർമാരും വ്യക്തമാക്കുന്നുണ്ട്. ഹൈസ്കൂൾ തലത്തിൽ വിദ്യാര്‍ഥികള്‍ രാവിലെ തുടങ്ങുന്ന പഠനം അര്‍ധരാത്രിയായാലും തീരാത്ത സ്ഥിതിയാണ്. സൂം, ഗൂഗിള്‍ മീറ്റ് വഴിയുള്ള ക്ലാസുകളില്‍ ഹാജരായി മൊബൈല്‍ഫോണില്‍ അധ്യാപകര്‍ അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും അതില്‍ നോക്കിയിരുന്ന് ബുക്കിലേക്ക് പകര്‍ത്തിയെഴുതുന്നത് കുട്ടികള്‍ക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടികളും സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല പല കുട്ടികൾക്കും ക്ലാസുകൾ കൃത്യമായി പിന്തുടരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഒരു മണിക്കൂറിൽ 10 മിനിറ്റ് പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് കുട്ടികൾ തന്നെ പറയുന്നു. ഇത് പഠനത്തിൽ പിന്നോട്ട് പോകാനിടയാക്കുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
പിടിമുറുക്കി ലഹരിവലയവും
സമീപകാലത്തായി വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി ഉപയോഗം കൂടിവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സമ്മർദം നേരിടുന്ന കുട്ടികൾക്ക് ലഹരി പദാർഥങ്ങൾ സുഹൃത്തുക്കൾ വഴി എത്തിച്ചു നൽകുന്നതായും വിവരങ്ങളുണ്ട്. കേസിലകപ്പെടുമ്പോഴാണ് കുട്ടികൾ പലരും ലഹരിക്കടിമകളാണെന്ന കാര്യം പല രക്ഷിതാക്കളും അറിയുന്നത്. കൂട്ടുകാരുടെ ഉപയോഗം കണ്ട് ആകൃഷ്ടരായാണ് പലരും ലഹരിവഴിയിലേക്ക് എത്തുന്നത്. ഉപയോഗിച്ച് തുടങ്ങുന്നവർ പതിയെ അടിമകളായി മാറുകയാണ്. വാങ്ങാനെത്തുന്നവർ പിന്നീട് ഇടനിലക്കാരും വിൽപനക്കാരുമായി മാറുന്നു. സ്കൂൾ കുട്ടികൾ മുതൽ എൻജിനീയറിങ് ബിരുദധാരികൾ വരെയാണ് ലഹരിക്കേസിൽ പിടിയിലാകുന്നത്.
മാനസിക സമ്മർദം അനുഭവിക്കുന്നത് 333 കുട്ടികൾ
കോവിഡ് കാലത്ത് കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ ജില്ല മാനസികാരോഗ്യ കേന്ദ്രം 53965 കുട്ടികളുടെ വിവിരങ്ങൾ ശേഖരിച്ചിരുന്നു. ഇവരിൽ 6700 പേർക്ക് വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൗൺസിലിങ് വേണ്ടിവന്നു. കൗൺസിലിങ്ങിന് വിധേയരായവരിൽ 333 കുട്ടികൾ വിവിധ മാനസിക സമ്മർദങ്ങൾ അനുഭവിക്കുന്നവരായിരുന്നു. 252 പേരിൽ അമിത ഉത്കണ്ഠയും 179 കുട്ടികളിൽ പെരുമാറ്റ വൈകല്യവും ശ്രദ്ധയിൽപ്പെട്ടു. അഞ്ചുപേരിൽ ആത്മഹത്യ പ്രവണതയും കണ്ടെത്തി. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.