പതിമൂന്നുകാരൻ പശുപരിപാലകനെ തേടി മന്ത്രിയുടെ വിളിയെത്തി
text_fieldsതൊടുപുഴ: ''മോനെ എന്നെ മനസ്സിലായോ..? ഞാൻ ചിഞ്ചുറാണിയാ മന്ത്രി''- വിഡിയോകാളിൽ മന്ത്രിയെ കണ്ടതോടെ കുട്ടിക്കർഷകൻ മാത്യു ബെന്നി (13) സന്തോഷത്തോടെയും അത്ഭുതത്തോടെയും പറഞ്ഞു. ''അറിയും മന്ത്രിയല്ലേ''. ക്ഷീരകർഷകനായ പിതാവ് ബെന്നിയുടെ മരണത്തെ തുടർന്ന് 14 പശുക്കളുടെ പരിപാലനം ഏറ്റെടുത്ത എട്ടാം ക്ലാസുകാരെൻറ ജീവിതം അറിഞ്ഞാണ് മന്ത്രി ബെന്നിയെ ഫോണിൽ വിഡിയോ കാൾ വിളിച്ചത്. വിശേഷം തിരക്കിയ മന്ത്രി
കുടുംബത്തിന് സഹായങ്ങളും വാഗ്ദാനം ചെയ്തു. പശുക്കൾക്ക് നല്ല തൊഴുത്തില്ലെന്ന വിഷമം പങ്കുെവച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പും നൽകി. മാത്യുവിെൻറ വീട് സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാൻ ജില്ല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനോട് നിർദേശിക്കാമെന്നും മന്ത്രി പറഞ്ഞു. മികച്ച ക്ഷീരകർഷകനാകുന്നതിനൊപ്പം മാത്യുവിെൻറ ആഗ്രഹംപോലെ പഠിച്ച് നല്ലൊരു വെറ്ററിനറി ഡോക്ടറാകട്ടെയെന്നും മന്ത്രി ആശംസിച്ചു. അമ്മ ഷൈനിയോടും സഹോദരനോടും മന്ത്രി സംസാരിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നി മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചത്. തുടർന്ന് 14 പശുക്കളെ നോക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് അമ്മ ഷൈനി വിൽക്കാൻ തീരുമാനിച്ചെങ്കിലും മാത്യു സമ്മതിച്ചില്ല. പശുക്കളെ താൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞതിനെ തുടർന്ന് മകെൻറ നിർബന്ധത്തിന് അമ്മ വഴങ്ങുകയായിരുന്നു. മാത്യുവിെൻറ പശു സ്നേഹം 'മാധ്യമം' വാർത്തയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.