വൈസ് പ്രസിഡൻറ് രാജിവെച്ചില്ല; പെരുവന്താനത്ത് കോൺഗ്രസിൽ പ്രതിസന്ധി
text_fieldsമുണ്ടക്കയം ഈസ്റ്റ്: കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ പാർട്ടി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിക്ക് തയാറാകാത്തത് പ്രതിസന്ധിയാകുന്നു. പ്രസിഡന്റ് ഡൊമിന സജി, വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് എന്നിവരാണ് സ്ഥാനമൊഴിയാത്തത്. ഡൊമിന പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചെങ്കിലും വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് സ്ഥാനമൊഴിഞ്ഞ് പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തശേഷം രാജിവെച്ചാല്‍ മതിയെന്ന് നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വൈസ് പ്രസിഡന്റിനോട് രാജിവെക്കാൻ നിര്‍ദേശിച്ചിരുന്നു. ധാരണ പാലിക്കുമെന്നായിരുന്നു ഷാജി നേതൃത്വത്തെ അറിയിച്ചത്.ഷാജി അപവാദക്കേസില്‍ പ്രതിയായതോടെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
തുടര്‍ന്ന്, പ്രവര്‍ത്തനരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ഷാജി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാത്തതാണ് ഇപ്പോള്‍ പ്രതിസന്ധി. പ്രസിഡന്റ് സ്ഥാനം നെജിനി ഷംസുദ്ദീന്, വൈസ് പ്രസിഡന്റ് സ്ഥാനം ബൈജു എന്നിവര്‍ക്ക് കൈമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തയാറാക്കിയ കരാറില്‍ പറയുന്നത്.
ഇതിനിടെ, വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയും തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. രണ്ടര വര്‍ഷത്തോളം സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നല്കിയ ബൈജുവിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനെതിരെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നത്. എബിന് കുഴിവയിലിമറ്റത്തിനെ വൈസ് പ്രസിഡന്റ് ആക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.