വീടിന് സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്നു
text_fieldsകരിങ്കുന്നം: കനത്ത മഴയിൽ കരിങ്കുന്നം മഞ്ഞക്കടമ്പിൽ വീടിന് സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. കറിക്കാട്ടാത്ത് കെ.ജി.അനൂപിന്റെ പുരയിടത്തിലെ കിണറാണ് 15 അടി വ്യാസത്തിൽ ഇടിഞ്ഞു താഴ്ന്നത്. വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന മോട്ടറും മണ്ണിടിഞ്ഞ് കിണറിനുള്ളിലേക്ക് പതിച്ചു.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. 19 അടിയോളം താഴ്ചയുള്ള കിണർ കനത്ത മഴയിൽ നിറഞ്ഞിരുന്നു. തുടർന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നെന്ന് അനൂപ് പറഞ്ഞു. എട്ടുമാസം മുമ്പാണ് അനൂപും കുടുംബവും ഇവിടെ താമസത്തിന് എത്തുന്നത്. നിലവിൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ ഒരു മാർഗവുമില്ല. സംഭവം അറിഞ്ഞ് കരിങ്കുന്നം വില്ലേജ് ഓഫിസിൽ നിന്നും അധികൃതർ സ്ഥലത്തെത്തിയിരുന്നു. കിണർ ഇടിഞ്ഞ് താഴ്ന്നതുമൂലം വീടിന് ഭീഷണിയില്ലെന്നും അനൂപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.