ഇത് അഭിജിത്തിന്റെ സ്വപ്നങ്ങളുടെ താജ്മഹൽ
text_fieldsെതാടുപുഴ: ഈർക്കിലിൽ സ്നേഹമന്ദിരമായ താജ്മഹലൊരുക്കി അഭിജിത്ത്. ലബ്ബക്കട കുഞ്ചുമല സ്വദേശിയും കട്ടപ്പന ഐ.ടി.ഐ വിദ്യാർഥിയുമായ വാഴക്കാലയിൽ അഭിജിത്താണ് (20) ഒമ്പത് മാസത്തിലധികം നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ ഈർക്കിലും പശയും മാത്രം ഉപയോഗിച്ച് താജ്മഹൽ തീർത്തത്. യഥാർഥ താജ്മഹലിനോട് കിടപിടിക്കുന്ന ഈർക്കിൽകൊണ്ടുള്ള ഈ മാതൃക കണ്ടാൽ ആരുമൊന്നു നോക്കി നിൽക്കും. ഒറ്റനോട്ടത്തിൽ തടിയിൽ തീർത്തതാണെന്നേ തോന്നൂ.
വളരെ സൂക്ഷ്മതയോടുള്ള നിർമാണം കാഴ്ചക്കാരിൽ കൗതുകം ഉണർത്തുമെങ്കിലും തെൻറ നീണ്ട നാളത്തെ കഠിന പ്രയത്നമുണ്ടെന്നാണ് അഭിജിത്ത് പറയുന്നത്. രണ്ടര അടിയോളം വീതിയും ഉയരവുമാണ് അഭിജിത്തിെൻറ താജ്മഹലിനുള്ളത്. 38 ചൂലുകളുടെ ഈർക്കിലുകളും പശയും മൊട്ടുസൂചിയുമാണ് നിർമാണത്തിന് ഉപയോഗിച്ചത്. ആയിരത്തോളം ഈർക്കിലുകൾ പലയിടങ്ങളിലായി ഒട്ടിച്ചുചേർത്തു. പതിനായിരം രൂപയോളം ഇതിന് െചലവഴിച്ചു.
ചെറുപ്പം മുതലേ ചിത്രരചനയിൽ തൽപരനായ അഭിജിത്ത് സ്കൂൾ തലങ്ങളിലടക്കം മത്സരിച്ചിട്ടുമുണ്ട്. രണ്ട് വർഷം മുമ്പ് അച്ഛൻ ശശികുമാർ മരിച്ചു. അമ്മ സോഫി ഏലത്തോട്ടത്തിൽ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് കുടുംബത്തിെൻറ ആശ്രയം. ഏഴാം ക്ലാസുമുതൽ പലർക്കും ക്രിസ്മസ് കാലമാകുേമ്പാൾ പുൽക്കൂടുകൾ നിർമിച്ച് കൊടുക്കുമായിരുന്നു.
ഇതിനിടെ, വീടിനടുത്ത സ്വരാജ് പള്ളിയുടെ മാതൃകനിർമിച്ചു. തെരുവ പുല്ല് മാത്രം ഉപയോഗിച്ചായിരുന്നു നിർമാണം. താജ്മഹൽ നിർമാണത്തിനിടെ ഈർക്കിൽകൊണ്ട് മാത്രം നിർമിക്കുന്നത് മൂലമുള്ള ബലക്കുറവ് പരിഹരിക്കാൻ തറയിൽ സിലീങ്ങിെൻറ കഷണങ്ങൾ, തടിയുടെ ഭാഗങ്ങൾ എന്നിവ ഉപയോഗിച്ചു. വെൽഡിങ് വിദ്യാർഥിയായ അഭിജിത്ത് തീർത്ത ഈർക്കിൽകൊണ്ടുള്ള താജ്മഹൽ കാണാൻ വിവിധ മേഖലകളിൽനിന്ന് ആളുകൾ എത്തുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കരവിരുത് കണ്ട് പലരും വിളിച്ച് വിശേഷങ്ങളും തിരക്കുന്നുണ്ടെന്ന് അഭിജിത്ത് പറയുന്നു. സഹോദരിമാരായ സൗമ്യയും രമ്യയും എപ്പോഴും പിന്തുണയുമായി ഒപ്പമുണ്ട്. ഐ.ടി.ഐയിൽ വെൽഡിങ് കോഴ്സ് പൂർത്തിയാക്കി ജോലി നേടണമെന്നും ഒപ്പം കലാപരമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നുമാണ് അഭിജിത്തിെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.