ലോ ഫ്ലോർ മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം
text_fieldsതൊടുപുഴ: ഒറ്റനോട്ടത്തിൽ കെ.എസ്.ആര്.ടി.സിയുടെ ലോ ഫ്ലോർ ബസെന്നേ തോന്നൂ. എന്നാൽ, സംഗതി വേറെയാണ്. ഹരിതകേരളം-ശുചിത്വമിഷന്-പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് സംയുക്ത സംരംഭമായ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തിെൻറ നിർമാണമാണിത്.
പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം മൈലില്‍ വ്യൂ പോയൻറിലാണ് ഈ കൗതുക വിശ്രമകേന്ദ്രം പൂര്‍ത്തിയാകുന്നത്. സഞ്ചാരികള്‍ക്ക് യാത്രക്കിെട ഒന്നു ഫ്രഷ് ആകാനും വിശ്രമിക്കാനുമൊക്കെയുള്ള സൗകര്യമാണ് സര്‍ക്കാറിെൻറ 12ഇന പരിപാടിയുടെ ഭാഗമായ ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഫ്രഷ് ആകാന്‍ മാത്രമല്ല ലോ ഫ്ലോറിെൻറ ജനാലകളിലൂടെ വിദൂരത്തെ മനോഹര കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും വിധത്തിലാണ് കേന്ദ്രത്തിെൻറ നിര്‍മാണം.
11മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമാണുള്ളത്. പുരുഷന്മാര്ക്കായി ഒരു ടോയ്ലറ്റും രണ്ട് യൂറിനലുകളും സ്ത്രീകള്‍ക്കായി രണ്ട് ടോയ്ലറ്റും രണ്ട് വാഷ് ബേസിനുമെല്ലാം എട്ടരലക്ഷം രൂപയുടെ ടേക്ക് എ ബ്രേക്കിനുള്ളിലുണ്ടാകും. പുറത്ത് കോഫി ഷോപ്പിനകൂടി പദ്ധതിയുണ്ട്.
പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിെൻറ സ്വപ്ന പദ്ധതിയാണിത്. ഇവിടെ പഴയ കെ.എസ്.ആര്.ടി.സി. ബസിെൻറ മാതൃകയില്‍ പുതുമയാര്‍ന്ന നിർമാണമാണ് ആദ്യം ഉദ്ദേശിച്ചത്. അതിനിടെയാണ് പഴയ ബസ് ലോ ഫ്ലോർ ആക്കി മാറ്റിയതെന്ന് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ ആര്.എല്‍. വൈശാഖന് പറഞ്ഞു. മുമ്പ് ഇദ്ദേഹം ജോലി ചെയ്ത പഞ്ചായത്തില്‍ മലയോര ഹൈവേ വരുന്നത് മുന്‍നിര്‍ത്തി ഇത്തരമൊരു പദ്ധതി പ്ലാന്‍ ചെയ്തിരുന്നു.
എന്നാല്‍, അത് നടക്കാതെ പോയി. അതാണ് ഇവിടെ പരീക്ഷിച്ചത്. ഈ മോഡലിനെക്കുറിച്ച് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ. നിസാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് പ്രതീഷ് കുമാറും സെക്രട്ടറി നിസാറും ദേശീയപാത അധികൃതരും ഒപ്പം നിന്നതോടെ ലോ േഫ്ലാർ മോഡല്‍ വിശ്രമകേന്ദ്രം പ്രാവര്‍ത്തികമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.