കടത്തുവള്ളത്തിൽ യാത്ര; പാലമാണ് ചർച്ച
text_fieldsതൊടുപുഴ: തൊടുപുഴയാറിെൻറ ഓളങ്ങളെ കീറിമുറിച്ച് ജോണിച്ചേട്ടൻ തുഴയെറിയുകയാണ്. കടത്തുവള്ളം ഒളമറ്റത്തെ കമ്പിപ്പാലത്തെ കടവിൽനിന്ന് ഒളമറ്റത്തേക്ക് മെല്ലെ നീങ്ങിത്തുടങ്ങി. നാട്ടുകാരായതിനാൽ പരിചിതമുഖങ്ങളാണ് വള്ളത്തിലുള്ളവരെല്ലാം. പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്നതിനിെട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നമ്മുടെ പാലവും ചർച്ചവിഷയമാണല്ലോ എന്ന ചോദ്യം ഉയരുന്നത്. പാലം ഉടനെങ്ങാനും വരുമോ എന്ന ചോദ്യത്തിന് ആർക്കറിയാം ഈ ദുരിതമെന്ന് തീരുമോ എന്തോ എന്ന മറുപടിയാണ് യാത്രക്കാരനായ സണ്ണി ജോസഫ് പങ്കുവെച്ചത്. കമ്പിപ്പാലം പുനർ നിർമിക്കാത്തതിനാൽ പ്രദേശവാസികൾക്ക് കടത്തിനെ ആശ്രയിക്കേണ്ട ഗതികേടാണ്. ജനപ്രതിനിധികളടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല.
എല്ലാ ദിവസവും രണ്ടും മൂന്നും തവണ കടത്തുവള്ളത്തിൽ കയറിയാണ് നഗരത്തിലേക്കടക്കം വിവിധ ആവശ്യങ്ങൾക്ക് പോകുന്നതെന്നും ജനപ്രതിനിധിയായി വരുന്നവർ ഒളമറ്റത്തെയും ഇടവെട്ടി പഞ്ചായത്തിനെയും ബന്ധിപ്പിക്കാനുള്ള ഒരു ഗതാഗതമാർഗം അടിയന്തരമായി ഉണ്ടാക്കണമെന്നുമാണ് സണ്ണിക്ക് പറയാനുണ്ടായിരുന്നത്. ഇതോടെ ചർച്ച ജനപ്രതിനിധികളിലേക്കും തെരഞ്ഞെടുപ്പിലേക്കും വഴിമാറി. നാടിന് ഗുണം ചെയ്യുന്നവരായിരിക്കണം ജനപ്രതിനിധികളെന്നും അതായിരിക്കണം അവരുടെ ഉത്തരവാദിത്തമെന്നുമാണ് ഉണ്ണികൃഷ്ണന് പറയാനുണ്ടായിരുന്നത്. രാഷ്ട്രീയം തൊഴിലല്ല. സേവനമാണ്. നാടിെൻറ അടിസ്ഥാന സൗകര്യ വികസനങ്ങളിൽപെട്ടതാണ് പാലവും റോഡും കുടിവെള്ളവുമെല്ലാം. തെരഞ്ഞെടുപ്പുകാലത്ത് ജനപ്രതിനിധികൾ കൈപൊക്കിപ്പിടിച്ച് വന്ന് വോട്ട് വാങ്ങി മടങ്ങുന്നവരാകരുതെന്നാണ് ഇദ്ദേഹത്തിെൻറ അഭിപ്രായം. തുഴച്ചിലിെൻറ ശക്തിക്കൊപ്പം അഭിപ്രായങ്ങൾക്കും മൂർച്ച കൂടിയതോടെ വള്ളത്തിൽ സണ്ണിക്കൊപ്പം കയറിയ വളർത്തുനായ് ബ്ലാക്കി ഒന്ന് പുറത്തേക്ക് തലയുയർത്തി നോക്കി. വള്ളത്തിലാണ് ''അടങ്ങിയിരിയട'' എന്ന യജമാനെൻറ ശാസന എത്തിയതും അവൻ തല താഴ്ത്തി മര്യാദരാമനായി. ആസ്ട്രേലിയയിൽ ജോലി ചെയ്യുന്ന റോഷനും പറയാനുണ്ടായിരുന്നത് പുഴക്ക് കുറകെ അടിയന്തരമായി ഒരുപാലം വേണമെന്നുതന്നെയാണ്.
ജനപ്രതിനിധികൾ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ ഇത്തരം വിഷയങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാക്കാൻ കഴിയും. ജനങ്ങളുമായി സൗഹൃദത്തിൽ വർത്തിക്കുന്നവരാകണം ജനപ്രതിനിധികളെന്നും ആർക്കും എപ്പോഴും സമീപിക്കാൻ കഴിയുന്നവരാകണന്നെുമാണ് റോഷന് പറയാനുള്ളത്. തെക്കുംഭാഗത്ത് താമസിക്കുന്നവർ എട്ടുകി.മീ. സഞ്ചരിച്ചുവേണം തൊടുപുഴ ടൗണിലെത്താൻ. രാത്രികാലങ്ങളിൽ തൊടുപുഴയിൽനിന്ന് 100 രൂപയോളം ഓട്ടോക്കൂലി കൊടുത്താണ് തിരികെ വീട്ടിലെത്തുന്നത്. ഷിപ് ജീവക്കാരനായ റോഷൻ തൊടുപുഴക്ക് പോകാനായാണ് വള്ളത്തിൽ കയറിയത്. കരയെത്താറായതോടെ തുഴച്ചിൽ സാവധാനത്തിലായി. തുഴ ഒതുക്കി വള്ളത്തിലുണ്ടായിരുന്നവരോടായി സണ്ണിച്ചേട്ടനും പറഞ്ഞുതുടങ്ങി.
പാർട്ടി നോക്കിയല്ല തെൻറ വോട്ടെന്ന്. നാടിന് ഗുണം ചെയ്യുന്നവർക്കാണ് വോട്ട് ചെയ്യുന്നത്. ഒളമറ്റം കമ്പിപ്പാലം തകർന്നതോടെ യാത്രദുരിതം കണക്കിലെടുത്ത് വള്ളത്തിൽ ആളുകളെ അക്കരയെത്തിക്കുന്നതിന് മുതിർന്നവരിൽനിന്ന് 10 രൂപയാണ് വാങ്ങുന്നത്. തെൻറ ഉപജീവനം ഇപ്പോൾ അതാണെങ്കിലും ഇവിടെ പാലം വരണമെന്നുതന്നെയാണ് തെൻറ ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞു. അപ്പോേഴക്കും വള്ളം മറുകരയെ തൊട്ടു. പിന്നെ പ്രളയത്തിെൻറ ബാക്കിപത്രമെന്ന നിലയിൽ കിടക്കുന്ന തകർന്ന പാലത്തിെൻറ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്ന് എല്ലാവരും യാത്ര പറഞ്ഞ് പലവഴി പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.