ഇടുക്കിയിൽ വിധി നിർണയിക്കുക 12,51,189 വോട്ടര്‍മാര്‍
text_fieldsതൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തുക 12,51,189 വോട്ടർമാർ. ഇവരിൽ 6,35,064 പേരും സ്ത്രീകളാണ്. പുരുഷന്മാർ 6,15,084. ട്രാൻസ്ജെൻഡർ ഒമ്പതുപേർ. ഇക്കുറി 18,748 പുതിയ വോട്ടർമാരുണ്ട് മണ്ഡലത്തിൽ.
ജില്ലയിലെ അഞ്ചു മണ്ഡലവും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാർ ഉള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭ മണ്ഡലത്തിന്റെ കണക്കാണിത്.85നു മുകളില്‍ പ്രായമുള്ള 12,797 പേരും 18നും 19നും ഇടയില്‍ പ്രായമുള്ള 18,748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്.
ദേവികുളം, പീരുമേട്, ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നുവീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ് ആകെ ട്രാൻസ്ജെൻഡർമാരുള്ളത്. 1032 സർവിസ് വോട്ടർമാരും ഉൾപ്പെടുന്നു.85നു മുകളില്‍ പ്രായമുള്ളവർ: ദേവികുളം (1383), ഉടുമ്പൻചോല (1397), തൊടുപുഴ (2671), ഇടുക്കി (1738), പീരുമേട് (998), മൂവാറ്റുപുഴ (2507), കോതമംഗലം(2103) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
10,041 ഭിന്നശേഷിക്കാരായ വോട്ടര്‍മാർ മണ്ഡലത്തിലുണ്ട്. ദേവികുളം (1661), ഉടുമ്പൻചോല (1600), തൊടുപുഴ (1629), ഇടുക്കി (811), പീരുമേട് (1638), മൂവാറ്റുപുഴ (1304), കോതമംഗലം (1398) എന്നിങ്ങനെയാണ് ഭിന്നശേഷിക്കാരുടെ കണക്ക്.വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.