1700 വിദ്യാർഥികൾ; സ്കൂളിലൊരു മഹാ മനുഷ്യ ഭൂപടം
text_fieldsകരിമണ്ണൂർ: സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മഹാ മനുഷ്യ ഭൂപടം ഒരുക്കി. സ്കൂളിലെ സാമൂഹികശാസ്ത്ര, കലാപഠന ക്ലബുകളുടെ നേതൃത്വത്തിൽ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് തുടങ്ങിയ സംഘടനകളെ ഏകോപിച്ച് മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തിയാണ് മനുഷ്യഭൂപടം നിർമിച്ചത്.
50,000 ചതുരശ്ര അടിയോളം വലുപ്പത്തിൽ ഒരുക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ 1700 വിദ്യാർഥികളും 60 ജീവനക്കാരും അണിനിരന്നു. അതിർത്തികളുടെ കാവലായി എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പ്രതീകാത്മകമായി നിലയുറപ്പിച്ചു.
സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങളെ സൂചിപ്പിക്കുന്ന 75ന് മുകളിൽ സ്കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയി ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിയിൽ എന്നിവരുൾപ്പെടെ നിരന്നു.സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ അധ്യാപിക ഷേർലി ജോൺ, അധ്യാപകരായ സാബു ജോസ്, ആൽവിൻ ജോസ്, അൽഫോൻസ വർക്കി, ബിജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.