കാരിക്കോട്-ഉണ്ടപ്ലാവ്-ആർപ്പാമറ്റം റോഡ് പുനർനിർമിക്കാൻ രണ്ടു കോടി
text_fieldsതൊടുപുഴ: മുനിസിപ്പാലിറ്റിയിലെ കാരിക്കോട് - ഉണ്ടപ്ലാവ് - ആർപ്പാമറ്റം റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിക്കുന്നതിന് പി.ജെ ജോസഫ് എം.എൽ.എ രണ്ടുകോടി രൂപ അനുവദിച്ചതായി മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ അറിയിച്ചു. നഗരസഭ കൗൺസിലർമാരായ ഷഹനാ ജാഫർ, റസിയ കാസിം, സാബിറ ജലീൽ എന്നിവർ എം.എൽ.എക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. രണ്ട് കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിലാണ് പുനർനിർമിക്കുക.
2024 - 2025 സാമ്പത്തിക വർഷം ചെലവഴിക്കത്തക്ക നിലയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങൾക്കും ഏഴ് കോടി രൂപ വീതം സർക്കാർ അനുവദിക്കുകയും ഈ തുകക്കുള്ള ഉചിതമായ നിർമാണ ജോലികൾ നിർദ്ദേശിക്കാൻ എം.എൽ.എമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ തുകയിൽ നിന്നാണ് റോഡിന് രണ്ടു കോടി ലഭ്യമാക്കുക. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം റോഡ് നിർമാണത്തിനുള്ള നിർദ്ദേശം അംഗീകരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പാണ് നിർമാണം നടത്തുക. നഗരസഭയിലെ 14, 15, 16 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.