വട്ടവടയിലും കാന്തല്ലൂരിലും 5573 പേർ മലയാളം പഠിക്കും
text_fieldsതൊടുപുഴ: കേന്ദ്രാവിഷ്കൃത സാക്ഷരത പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ ഭാഗമായി വട്ടവട, കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലെ 5573 പേർ മലയാളം പഠിക്കും. വട്ടവടയിൽ 1526 പേരും മറയൂരിൽ 2036 പേരും കാന്തല്ലൂരിൽ 2011 പേരുമാണ് സർവേയിൽ ഉൾപ്പെട്ടിട്ടുള്ളത്. പഠിതാക്കളിൽ തമിഴ് മേഖലയിൽനിന്നുള്ളവരും ഉൾപ്പെടും. ജില്ലയിൽ ആകെ 23,840 പഠിതാക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെ മാർച്ച് 31 ഓടെ സാക്ഷരരാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പഠിതാക്കൾക്ക് ക്ലാസുകൾ ആരംഭിച്ചു. വട്ടവട, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ ഇടുക്കി ഡയറ്റ് തയാറാക്കിയ പ്രത്യേക മൊഡ്യൂൾ ഉപയോഗിച്ച് പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയിലെ ഇൻസ്ട്രക്ടർമാർക്ക് പരിശീലനവും പഠിതാക്കൾക്ക് പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
മറയൂർ എസ്.ടി സെറ്റിൽമെന്റ് കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമോൻ തോമസ്, ദീപ അരുൾജ്യോതി, സത്യവതി പളനിസ്വാമി, പഞ്ചായത്ത് അംഗം കുട്ടിരാജ് എന്നിവർ പങ്കെടുത്തു. വട്ടവട പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനവും പഠിതാക്കൾക്ക് പഠനോപകരണ വിതരണവും പ്രസിഡന്റ് ഗണപതിയമ്മാൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.