ഓഫിസർമാർക്ക് ഇനി വീട്ടിലിരുന്നും തീരുമാനിക്കാം
text_fieldsതൊടുപുഴ: ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നു.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സാങ്കേതിക സഹായം സംസ്ഥാന ഐ.ടി മിഷനാണ്. ജില്ലയില്‍ ഐ.ടി മിഷന് ജില്ല പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിലെ ടീമാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ - താലൂക്ക് തലങ്ങളിൽ വേണ്ട സാങ്കേതിക സഹായം നല്‍കും.
പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളിലാണ് ഇ-ഓഫിസ് സംവിധാനം സജ്ജമാക്കിയത്. ഇ-ഓഫിസ് പ്രാവർത്തികമാകുന്നതോടെ ഒരു ഫയൽ സംബന്ധിച്ച് ഓഫിസർമാർക്ക് വീട്ടിലിരുന്നും തീരുമാനമെടുക്കാം.
ലോക്ക് ഡൗൺ പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവൃത്തികൾ തടസ്സമില്ലാതെ വർക്ക് ഫ്രം ഹോമിലൂടെ നടപ്പാക്കാനാകും. നിലവിൽ ഓഫിസിലെ പ്രധാനപ്പെട്ട സെക്ഷനുകളെല്ലാം ഇ-ഫയലിലാണ്. ഇതിനായി ഓഫിസുകളിൽ പ്രത്യേക ഫയൽ ട്രാക്കിങ്ങ് സിസ്റ്റം ഉണ്ടാകും.
താലൂക്കുകളുടെ ഇ- ഓഫിസ് സംവിധാനം കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബും അഞ്ച് താലൂക്കുകളിലായി തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.