Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2023 1:02 PM IST Updated On
date_range 7 July 2023 1:02 PM ISTമലയോര യാത്രയിൽ ജാഗ്രത വേണം
text_fieldsbookmark_border
തൊടുപുഴ: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഹൈറേഞ്ചിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനയാത്രക്കാരും ഡ്രൈവര്‍മാരും കാല്‍നടക്കാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ആര്. രമണന് അറിയിച്ചു.
ഹൈറേഞ്ച് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വേഗത്തിലോടുന്ന വാഹനം അടിയന്തര സാഹചര്യത്തില്‍ ബ്രേക്ക് ചെയ്യേണ്ടി വന്നാല്‍ ഉദ്ദേശിക്കുന്നപോലെ നില്‍ക്കണമെന്നില്ല. തെന്നി മുന്നോട്ട് പോയി അപകടത്തിൽപെടും. അതിനാല്‍ വാഹനം അമിത വേഗത്തില്‍ ഓടിക്കരുത്
- വളവുകളില്‍ വേഗം പാടില്ല. ഓവര്‍ടേക്കിങ്ങും അരുത്. അത്തരം പ്രവൃത്തികള്‍ അപകടം ക്ഷണിച്ച് വരുത്തും
- എതിരെ വാഹനം വരുമ്പോള്‍ പ്രത്യേകിച്ച് വലിയ വാഹനങ്ങള്‍ വേഗം വളരെ കുറച്ച് കടന്നുപോകുക. റോഡ് വിട്ട് അധികം വശം ചേര്‍ക്കരുത്. മണ്ണിടിഞ്ഞ് വാഹനം മറിയാൻ സാധ്യതയുണ്ട്
- ശക്തമായ കാറ്റ്, മഴ എന്നിവയുള്ളപ്പോള് സുരക്ഷിത സ്ഥലത്ത് വാഹനം നിര്‍ത്തിയിടുക. കാറ്റും മഴയും കുറഞ്ഞശേഷം യാത്ര ചെയ്യുക
- ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചതിനാല്‍ രാത്രി ഏഴ് മുതല്‍ പുലര്‍ച്ച ആറുവരെ യാത്ര ചെയ്യാന്‍ മുതിരരുത്
- മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്നുണ്ടെങ്കില്‍ യാത്ര നിര്‍ത്തി വെക്കുക
- തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കരുത്. ബേക്ക് ചെയ്യുമ്പോള്‍ തെന്നിമറിയാന്‍ സാധ്യതയുണ്ട്
- റോഡില്‍ വെള്ളക്കെട്ട് ഉണ്ടെങ്കില്‍ സൂക്ഷിച്ച് മറികടക്കുക
- ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഒരു കാരണവശാലും കുട ഉപയോഗിക്കരുത്
- വാഹനം ഓടിക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കുക
- മഴയത്ത് ഹെല്‍മറ്റ് വെച്ച് യാത്രചെയ്യുമ്പോള്‍ കാഴ്ച മറയാൻ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.
- സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുമ്പോഴും കുട്ടികളെ വാഹനത്തില്‍ കയറ്റി ഇറക്കുമ്പോഴും വളരെ ശ്രദ്ധ വേണം
- പാര്‍ക്കിങ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക
- റോഡ് നിയമങ്ങള്‍ പാലിക്കുകയും നല്ല റോഡ് സംസ്കാരം പുലര്‍ത്തുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story