ബയോമെഡിക്കൽ-സാനിറ്ററി മാലിന്യം ഇനി നഗരസഭ ശേഖരിക്കും
text_fieldsതൊടുപുഴ: ബയോമെഡിക്കൽ-സാനിറ്ററി മാലിന്യം ഇനി തൊടുപുഴ നഗരസഭ ശേഖരിക്കും. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ തൊടുപുഴ നഗരസഭയിൽനിന്ന് ഗാർഹിക ബയോമെഡിക്കൽ, സാനിറ്ററി നാപ്കിൻ, ഡയപ്പർ തുടങ്ങിയ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ശേഖരണം നടത്തുന്നതിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സബീന ബിഞ്ചു നിർവഹിച്ചു. ഹെൽത്ത് കമ്മിറ്റി ചെയർമാൻ എം.എ. കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ പ്രഫ. ജെസി ആന്റണി മുഖ്യപ്രഭാഷണം നടത്തി.
ശേഖരിക്കുന്നതിനുള്ള അംഗീകൃത ഏജൻസിയായ അരവിന്ദ് അസോസിയേറ്റ്സ് പ്രതിനിധി ദീപക് വർമ പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ ടി.എസ്. രാജൻ, ജിതീഷ്, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, ക്ലീൻ സിറ്റി മാനേജർ ഇ.എം. മീരാൻകുഞ്ഞ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ് എന്നിവർ സംബന്ധിച്ചു. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ വീടുകള്‍, അപ്പാർട്മെന്റുകള്‍, ഗേറ്റഡ് കോളനികൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽനിന്ന് ഉണ്ടാകുന്ന സാനിറ്ററി നാപ്കിൻ, ഡയപ്പർ, കാലാവധി കഴിഞ്ഞ മരുന്നുകൾ, ഡ്രസിങ് വേസ്റ്റ്, ഗ്ലൗസ്, മാസ്ക്, മറ്റു ഗാർഹിക ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ആഴ്ചയിൽ ഒരുദിവസം രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെ മുനിസിപ്പാലിറ്റി ഓഫിസിനു സമീപത്ത് കലക്ഷന്‍ പോയന്റ് ഉണ്ടാകും.
കിലോക്ക് 56 രൂപ എന്ന നിരക്കിലാണ് ഗുണഭോക്താക്കളില്‍നിന്ന് ഏജന്‍സി ഈടാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനും മറ്റു വിവരങ്ങള്‍ക്കുമായി കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറായ 9633396553ൽ ശബ്ദസന്ദേശമായോ എഴുത്തായോ സന്ദേശമായോ കൈമാറാം. കലക്ഷന്‍ നടത്തുന്ന ദിവസം സര്‍വിസ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളെ ഏജൻസി നേരിട്ട് മുൻകൂട്ടി അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.