ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; ആറ് യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കട്ടപ്പന: കട്ടപ്പയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ ആറു യുവാക്കളെ അരക്കിലോ കഞ്ചാവുമായി പിടികൂടി. കാഞ്ഞാർ പാറശേരി ജഗൻ സുരേഷ് (24), ഇരട്ടയാർ ഉപ്പുകണ്ടം തെങ്ങുംമൂട്ടിൽ നിബിൻ (20), മൂവാറ്റുപുഴ രാമമംഗലം മാമലശേരി പുത്തൻപുരയിൽ വിഷ്ണു മോഹനൻ (27), രാമമംഗലം മാമലശേരി തെങ്ങുംതോട്ടത്തിൽ ആൽബി ബിജു (21), തൊടുപുഴ മ്രാല മലങ്കര കല്ലുവേലിപറമ്പിൽ ആകാശ് (23), തങ്കമണി കാൽവരിമൗണ്ട് കരിമ്പൻസിറ്റി ചീരംകുന്നേൽ മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്.
കട്ടപ്പന വെള്ളയാംകുടി കാരിയിൽ ലോഡ്ജിൽനിന്ന് നാലു യുവാക്കളെയും കട്ടപ്പന ടൗണിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കളെയുമാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 500 ഗ്രാം കഞ്ചാവ് പിടികൂടി. ഇവർ സഞ്ചരിച്ച ബൈക്കും കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
പ്രതികളിൽ മുന്ന് പേർ മുമ്പ് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടവരാണ്. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ കീഴിലുള്ള ഡാൻസാഫ് ടീമും, കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ, കട്ടപ്പന സി.ഐ ടി.സി. മുരുകൻ, എസ്.ഐ എബി ജോർജ്, സുബിൻ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ജോജി, സി.പി.ഒമാരായ ജയിംസ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.