ലൂണാർ ഗ്രൂപ് ചെയർമാൻ ഐസക് ജോസഫ് നിര്യാതനായി
text_fieldsതൊടുപുഴ: ലൂണാർ ഗ്രൂപ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളി (76) നിര്യാതനായി. 1975ല്‍ തൊടുപുഴയില്‍ ചെറുകിട സംരംഭം ആരംഭിച്ചാണ് ബിസിനസിന് തുടക്കം കുറിച്ചത്.
പാലക്കാട് എൻ.എസ്.എസ് എന്‍ജിനീയറിങ് കോളജില്‍നിന്ന് 1970ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായ ഇദ്ദേഹം ഒരു വര്‍ഷം മുംബൈയില്‍ പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ ജോലി ചെയ്തു. തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തി തൊടുപുഴ മിനി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൈക്കിങ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. 1982ല്‍ ലൂണാര്‍ റബേഴ്സ് ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലൂണാറിനെ വലിയ വ്യവസായ സ്ഥാപനമാക്കി മാറ്റി.
കേരള ചെറുകിട വ്യവസായ അസോസിയേഷന് ജില്ല പ്രസിഡന്റായും മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെയും ജീവൻ ടി.വിയുടെയും ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കുളമാവ് ഗ്രീൻബെർഗ് ഹോളിഡേ റിസോർട്ടിന്റെ മാനേജിങ് ഡയറക്ടറാണ്.
പാലാ കൊട്ടുകാപ്പള്ളി പരേതരായ ഡോ.ജോസഫ്-റോസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ മേരിയമ്മ കാഞ്ഞിരപ്പള്ളി നടയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജൂബി, ജൂലി, ജെസ്. മരുമക്കള്‍: ടീന പള്ളിവാതുക്കല്‍ കാഞ്ഞിരപ്പള്ളി, സിബില്‍ ജോസ് തരകന് തൃശൂര്‍, മരിയ ആലപ്പാട്ട് മേച്ചേരില്‍ ഒല്ലൂര്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് തൊടുപുഴ പൊന്നന്താനം സെന്റ് പീറ്റര്‍ ആൻഡ് പോള്‍സ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.