പൗരത്വ ഭേദഗതി നിയമം;‘സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ പങ്കിനെക്കുറിച്ച് മോദി പഠിക്കണം’
text_fieldsതൊടുപുഴ: സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിം സമൂഹത്തിന്റെ പങ്കിനെക്കുറിച്ച് മോദിക്ക് അറിയില്ലെങ്കിൽ പഠിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മങ്ങാട്ടുകവലയിൽ നടന്ന രാത്രി സമരാഗ്നി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്റെ മറവിൽ കരിനിയമങ്ങൾ നടപ്പാക്കാൻ ഫാഷിസ്റ്റ് ഭരണകൂടം കാണിക്കുന്ന വ്യഗ്രത ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മതേതര മൂല്യങ്ങളെ തകർക്കുന്ന സമീപനം ഭരണാധികാരികൾ സ്വീകരിക്കുന്നത് അപലപനീയമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ നൈനാർ പള്ളി ചീഫ് ഇമാം നൗഫൽ കൗസരി പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ എ.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കളായ കരിം സക്കാരി, ഫാ. ബിനു കുരുവിള, അഡ്വ. എസ്. അശോകൻ, കെ.എം.എ. ഷുക്കൂർ, പ്രഫ. എം.ജെ. ജേക്കബ്, അഡ്വ. ജോസഫ് ജോൺ, റോയി കെ. പൗലോസ്, ജോൺ നെടിയപാല, എൻ.ഐ. ബെന്നി, വി.ഇ. താജുദ്ദീൻ, ഷിബിലി, മനോജ് കോക്കാട്ട്, ജോയി മൈലാടി, എം. മോനിച്ചൻ, എം.എച്ച്. സജീവ്, എസ്. ഷാജഹാൻ, ജാഫർ ഖാൻ മുഹമ്മദ്, റോബിൻ മൈലാടി തുടങ്ങിയവർ സംസാരിച്ചു. സമാപന യോഗം കേരള കോൺഗ്രസ് നേതാവ് അപു ജോസഫ് ഉദ്ഘാടനം ചെയ്തു.
ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ വിജ്ഞാപനത്തിന്റെ പകർപ്പുകൾ കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.