എം.പിയുടെ 'റൈസ്' സിവിൽ സർവിസ് പരീക്ഷ പരിശീലനം: രജിസ്ട്രേഷൻ തുടങ്ങി
text_fieldsതൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ 'റൈസ്' പദ്ധതി ഭാഗമായി വിദ്യാർഥികൾക്കായി സിവിൽ സർവിസ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷ പരിശീലനത്തിന്ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ എട്ടാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ എല്ലാവിഭാഗം വിദ്യാർഥികളെയും ഉൾപ്പെടുത്തി സൗജന്യമായാണ് പരിശീലനം. വിവിധ മത്സര പരീക്ഷകൾക്ക് ആവശ്യമായ അഭിരുചി പരീക്ഷകൾ, പൊതുവിജ്ഞാനം, വേദിക് മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, വ്യക്തിത്വവികസനം, കമ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമികഘട്ടം ക്ലാസുകൾ. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവിസ് പരീക്ഷ പരിശീലന സ്ഥാപനമായ എ.എൽ.എസും സ്പാർക്ക് കേരളയും പരിശീലനത്തിനുവേണ്ട അക്കാദമിക് പിന്തുണ നൽകുന്നുണ്ടെന്ന് എം.പി പറഞ്ഞു. പങ്കെടുക്കാൻ വിദ്യാർഥികൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/rq48DspPwkQhhJjj6. ഫോൺ - 04862 222266, 04862 236266.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.