വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശുചീകരണത്തിന് തുടക്കം
text_fieldsതൊടുപുഴ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തുടക്കമായി. ‘ഒരുമിക്കാം വൃത്തിയാക്കാം’ തീവ്രശുചീകരണ കാമ്പയിൻ വാഗമണിൽ കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ശുചീകരണ പ്രവർത്തനങ്ങളിൽ മുന്നേറാനാകൂവെന്ന് അവർ പറഞ്ഞു.
വിദ്യാർഥികളും തൊഴിലാളികളും ജനങ്ങളും ഒരുമിക്കുന്ന ശുചീകരണ കാമ്പയിൻ ഇടുക്കിയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. സഞ്ചാരികളും നാട്ടുകാരും ശുചിത്വ പരിപാലനത്തിൽ ഒരുപോലെ ശ്രദ്ധിക്കണം. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് അധ്യക്ഷത വഹിച്ചു. കുട്ടിക്കാനം മരിയൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോബി സിറിയക് ആമുഖ പ്രഭാഷണവും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി മുഖ്യപ്രഭാഷണവും നടത്തി.
ജില്ല ശുചിത്വമിഷൻ, മരിയൻ കോളേജ് കുട്ടിക്കാനം, ഡി.ടി.പി.സി, ഏലപ്പാറ ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാഗമണ്ണിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. മരിയൻ കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.