Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightകർഷകർക്ക്​ പ്രതികൂല...

കർഷകർക്ക്​ പ്രതികൂല ഘടകങ്ങൾ നിരവധി; വി​ള ഇ​ൻ​ഷുറ​ൻ​സ് പ​ദ്ധ​തി വ്യാപിപ്പിക്കാൻ സർക്കാർ

text_fields
bookmark_border
കർഷകർക്ക്​ പ്രതികൂല ഘടകങ്ങൾ നിരവധി; വി​ള ഇ​ൻ​ഷുറ​ൻ​സ് പ​ദ്ധ​തി വ്യാപിപ്പിക്കാൻ സർക്കാർ
cancel

തൊ​​ടു​​പു​​ഴ: കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ യോ​​ജി​​ച്ച് ന​​ട​​പ്പാ​​ക്കു​​ന്ന കാ​​ലാ​​വ​​സ്ഥാ​​ധി​​ഷ്ഠി​​ത വി​​ള ഇ​​ൻ​​ഷു​റ​​ൻ​​സ് പ​​ദ്ധ​​തി​​ക​​ളി​​ൽ ക​ർ​ഷ​രു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ള ഇ​ൻ​ഷു​റ​ൻ​സ്​ ഉ​റ​പ്പാ​ക്കി ക​ർ​ഷ​ക​രെ കൃ​ഷി​യി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്താ​നാ​ണ്​ നീ​ക്കം. കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി അ​ട​ക്കം ജീ​വി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​ല മേ​ഖ​ല​യി​ലും ക​ർ​ഷ​ക​ർ ജീ​വ​നോ​പാ​ധി ന​ഷ്ട​മാ​യി വ​ഴി​യാ​ധാ​ര​മാ​കു​ന്ന സ്ഥി​തി​യു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും കൂ​ടാ​തെ ക​ന​ത്ത​മ​ഴ​യും വെ​യി​ലും പോ​ലും കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.

വ​ന്യ​ജീ​വി​ക​ൾ നാ​ശം വി​ത​ക്കു​ന്ന​തി​നാ​ൽ കൃ​ഷി​യി​ൽ നി​ന്ന്​ പി​ന്മാ​റി​യ​വ​രും കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​രും ഉ​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ വ്യാ​പ​ക​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഡി​​സം​​ബ​​ർ 31 വ​​രെ അം​​ഗ​​മാ​​കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​വ​​സ​​ര​മു​ണ്ട്. തെ​​ങ്ങ്, കാ​​പ്പി, റ​​ബ​​ർ, നെ​​ല്ല്, വാ​​ഴ, ക​​മു​​ക്, കു​​രു​​മു​​ള​​ക്, മ​​ഞ്ഞ​​ൾ, ജാ​​തി, കൊ​​ക്കോ, വെ​​റ്റി​​ല, ഏ​​ലം, ഗ്രാ​​മ്പു, ഇ​​ഞ്ചി, മാ​​വ്, പൈ​​നാ​​പ്പി​​ൾ, ക​​ശു​​മാ​​വ്, മ​​ര​​ച്ചീ​​നി, കി​​ഴ​​ങ്ങു​​വ​​ർ​​ഗ​​ങ്ങ​​ൾ, പ​​യ​​ർ​​വ​​ർ​​ഗ​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി എ​​ന്നീ വി​​ള​​ക​​ൾ​​ക്കാ​​ണ് ഇ​​ൻ​​​ഷു​റ​​ൻ​​സ് പ​​രി​​ര​​ക്ഷ ല​​ഭി​​ക്കു​​ന്ന​​ത്. കാ​​ലാ​​വ​​സ്ഥാ​​ധി​​ഷ്ഠി​​ത വി​​ള ഇ​​ൻ​​​ഷു​റ​​ൻ​​സി​​ൽ ഓ​​രോ വി​​ള​​ക്കും വെ​​വ്വേ​​റെ പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥാ ഘ​​ട​​ക​​ങ്ങ​​ളും അ​​തു രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന കാ​​ലാ​​വ​​ധി​​യും വി​​ള​​യ​​നു​​സ​​രി​​ച്ചു​​ള്ള കാ​​ലാ​​വ​​സ്ഥ​​യു​​ടെ നി​​ർ​​ണാ​​യ​​ക തോ​​തും ടേം ​​ഷീ​​റ്റ് പ്ര​​കാ​​രം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വി​​ജ്ഞാ​​പ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. വി​​ള​​ക​​ൾ ഇ​​ൻ​​​ഷു​റ​​ൻ​​സ് ചെ​​യ്യു​മ്പോ​ൾ ഓ​​രോ വി​​ള​​ക​​ൾ​​ക്കും വേ​​ണ്ട മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ൾ ക​​ർ​​ഷ​​ക​​ർ നി​​ർ​​ബ​​ന്ധ​​മാ​​യും പാ​​ലി​​ച്ചി​​രി​​ക്ക​​ണം.

ന​​ഷ്ടം സം​ഭ​വി​ച്ച് 72 മ​​ണി​​ക്കൂ​​റി​​ന​​കം ക​​ർ​​ഷ​​ക​​ർ കൃ​​ഷി​​ഭ​​വ​​ൻ അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​​ഷു​​റ​​ൻ​​സ് ക​​മ്പ​​നി​​യെ നേ​​രി​​ട്ടോ രേ​​ഖാ​​മൂ​​ല​​മോ അ​​റി​​യി​​ക്ക​​ണം. ടോ​​ൾ ഫ്രീ ​​ന​മ്പ​​ർ - 18004257064. സി.​എ​​സ്‌.​​സി ഡി​​ജി​​റ്റ​​ൽ സേ​​വാ​​കേ​​ന്ദ്ര​​ങ്ങ​​ൾ വ​​ഴി ക​​ർ​​ഷ​​ക​​ർ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യും അം​​ഗീ​​കൃ​​ത ബ്രോ​​ക്കി​ങ്​ സ്ഥാ​​പ​​ന​​ങ്ങ​​ൾ വ​​ഴി​​യും ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. വി​​ള​​ക​​ൾ​​ക്ക് വാ​​യ്പ എ​​ടു​​ത്ത​വ​രാ​ണെ​​ങ്കി​​ൽ അ​​ത​​തു ബാ​​ങ്കു​​ക​​ൾ​​ക്കും പ​​ദ്ധ​​തി​​യി​​ൽ ചേ​​ർ​​ക്കാം. അ​​പേ​​ക്ഷ പൂ​​രി​​പ്പി​​ച്ച ശേ​​ഷം നി​​ശ്ചി​​ത പ്രീ​​മി​​യം തു​​ക, ആ​​ധാ​​റി​​ന്‍റെ പ​​ക​​ർ​​പ്പ്, നി​​കു​​തി ര​​സീ​​തി​​ന്‍റെ പ​​ക​​ർ​​പ്പ്, ബാ​​ങ്ക് പാ​​സ്ബു​​ക്കി​​ന്‍റെ പ​​ക​​ർ​​പ്പ്, പാ​​ട്ട​​ത്തി​​നു കൃ​​ഷി ചെ​​യ്യു​​ന്ന​​വ​​രാ​​ണെ​​ങ്കി​​ൽ പാ​​ട്ട​​ക്ക​​രാ​​റി​​ന്‍റെ പ​​ക​​ർ​​പ്പ് എ​​ന്നി​​വ കൂ​​ടി സ​​മ​​ർ​​പ്പി​​ക്ക​​ണം.

ഏ​​ലം ഇ​​ൻ​​ഷു​റ​​ൻ​​സ് ഫെ​​ബ്രു​​വ​​രി 28 വ​​രെ

സ്പൈ​​സ​​സ് ബോ​​ർ​​ഡ് 75 ശ​​ത​​മാ​​നം സ​​ബ്സി​​ഡി​​യോ​​ടെ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ ഇ​​ൻ​​​ഷു​​റ​​ൻ​​സ് ക​​മ്പ​​നി മു​​ഖാ​​ന്തി​​രം ന​​ട​​പ്പാ​​ക്കു​​ന്ന ഏ​​ലം കാ​​ലാ​​വ​​സ്ഥാ​​ധി​​ഷ്ഠി​​ത വി​​ള ഇ​​ൻ​​​ഷു​റ​​ൻ​​സ് പ​​ദ്ധ​​തി​​ക്ക് 18 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി 28 വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. കാ​​ർ​​ഡ​​മം ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഉ​​ള്ള​​വ​​ർ​​ക്കേ ര​​ജി​​സ്ട്രേ​​ഷ​​ൻ സാ​​ധ്യ​​മാ​​കൂ. അ​​ല്ലാ​​ത്ത​​വ​​ർ​​ക്ക് കാ​​ലാ​​വ​​സ്ഥാ വി​​ള ഇ​​ൻ​​​ഷു​റ​​ൻ​​സി​​ൽ ചേ​​രാം. 25 സെ​​ന്‍റ് മു​​ത​​ൽ 10 ഏ​​ക്ക​​ർ വ​​രെ ഉ​​ള്ള ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ​​ക്കാ​​ണ് പ​​ദ്ധ​​തി. സ​​ബ്സി​​ഡി കി​​ഴി​​ച്ചു​​ള്ള 25 ശ​​ത​​മാ​​നം തു​​ക ക​​ർ​​ഷ​​ക​​ൻ പ്രീ​​മി​​യം അ​​ട​​ക്ക​​ണം. 11 മു​​ത​​ൽ 20 ഏ​​ക്ക​​ർ വ​​രെ​​യു​​ള്ള​​വ​​ർ​​ക്ക് സ​​ബ്സി​​ഡി ഇ​​ല്ലാ​​തെ പ​​ദ്ധ​​തി​​യി​​ൽ ചേ​​രാം. കാ​​യ്ഫ​​ല​​മു​​ള്ള ര​​ണ്ടു​​വ​​ർ​​ഷം പ്രാ​​യ​​മാ​​യ ചെ​​ടി​​ക​​ൾ​​ക്ക് മു​​ത​​ലാ​​ണ് പ​​ദ്ധ​​തി​​യി​​ൽ പ​​രി​​ര​​ക്ഷ ല​​ഭി​​ക്കു​​ന്ന​​ത്. വ്യ​​ക്തി​​ഗ​​ത നാ​​ശ​​ന​​ഷ്ടം സം​​ഭ​​വി​​ച്ച് 72 മ​​ണി​​ക്കൂ​​റി​​ന​​കം ക​​ർ​​ഷ​​ക​​ർ അ​​ടു​​ത്തു​​ള്ള സ്പൈ​​സ​​സ് ബോ​​ർ​​ഡ് ഫീ​​ൽ​​ഡ് ഓ​​ഫീ​​സി​​ലും അ​​ഗ്രി​​ക​​ൾ​​ച്ച​​ർ ഇ​​ൻ​​ഷു​​റ​​ൻ​​സ് ഓ​​ഫീ​​സി​​ലും അ​​റി​​യി​​ക്ക​​ണം. ഹെ​​ക്ട​​റി​​ന് 5310, ഏ​​ക്ക​​റി​​ന് 2124, സെ​​ന്‍റി​​ന് 21.24 രൂ​പ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പ്രീ​​മി​​യം തു​​ക. ഹെ​​ക്ട​​റി​​ന് 1,20,000 രൂ​​പ​​യാ​​ണ് ഇ​​ൻ​​​ഷു​റ​​ൻ​​സ് തു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crop Insurance SchemeFarmers
News Summary - Crop insurance scheme
Next Story