സൈബര്‍ തട്ടിപ്പ്: വിലങ്ങിടാൻ വളന്റിയര്‍മാർ
text_fieldsതൊടുപുഴ: ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം നൽകാൻ പദ്ധതി വരുന്നു. തട്ടിപ്പുകാരെ അറിയാനും തടയിടാനുമാണ് പദ്ധതി ഒരുങ്ങുന്നത്. സൈബര്‍ സുരക്ഷാ അവബോധത്തിനായി പൊലീസ് സ്റ്റേഷന്തലത്തിലാണ് സൈബര്‍ വളന്റിയര്‍മാരെ നിയോഗിക്കുന്നത്. ഇവർക്ക് പ്രതിഫലം ഉണ്ടാകില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നല്കിയ ശേഷം സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബർ സുരക്ഷാ അവബോധത്തിനായി വിനിയോഗിക്കും. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ നോഡല്‍ ഓഫിസറും സൈബര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസര്‍മാര്‍ അസി. നോഡല്‍ ഓഫിസറുമായിരിക്കും. സൈബർതട്ടിപ്പുകളെക്കുറിച്ച് ആവശ്യമായ സമയങ്ങളിൽ ഇവർക്ക് തുടർപരിശീലനവും ഉണ്ടാകും.
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പദ്ധതി. പലരുടെയും അറിവില്ലായ്മ മുതലെടുത്താണ് തട്ടിപ്പുകൾ കളംപിടിക്കുന്നത്. കെ.വൈ.സി നൽകാത്തതിനെ തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചെന്നും ലക്ഷങ്ങൾ ലോട്ടറിയടിച്ചെന്നും അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ പണം നൽകാമെന്നും പറഞ്ഞുള്ള തട്ടിപ്പുകൾക്ക് പുറമെ ഒ.ടി.ടി വാങ്ങിയുള്ള തട്ടിപ്പ്, സമൂഹമാധ്യമങ്ങൾ വഴി ആർമാറാട്ടം നടത്തിയുള്ള തട്ടിപ്പുകളും സജീവമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ബിഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലേക്കാണ് പലപ്പോഴും അന്വേഷണം എത്തിനിൽക്കുന്നത്. വളന്റിയർമാരുടെ സഹായത്തോടെ തട്ടിപ്പുകാരെ കണ്ടെത്താൻ ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. cybercrime.gov.in നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. സൈബര്‍ വളന്റിയര്‍ വിഭാഗത്തില്‍ രജിസ്ട്രേഷന് അസ് എ വളന്റിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25. ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത മുതലായവ സമര്‍പ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.