Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightകൗതുകം ഈ ബൂത്തുകളിലെ...

കൗതുകം ഈ ബൂത്തുകളിലെ ഡീനിന്‍റെ ലീഡ്​ നില

text_fields
bookmark_border
lok sabha elections 2024
cancel
camera_alt

​തൊ​ടു​പു​ഴ​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക്​ ന​ന്ദി പ​റ​യാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ്​ എ​ത്തി​യ​പ്പോ​ൾ

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്റ്, നി​യ​മ​സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ച്ച പ​ല ബൂ​ത്തു​ക​ളി​ൽ​പോ​ലും ഇ​ത്ത​വ​ണ ഡീ​ൻ കു​ര്യാ​ക്കോ​സി​ന്​ ലീ​ഡ്. ഇ​ടു​ക്കി​യി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് വോ​ട്ട് ചെ​യ്ത ബൂ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ല​ഭി​ച്ച​ത്​ 28 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മു​ള​കു​വ​ള്ളി അം​ഗ​ൻ​വാ​ടി​യി​ലെ 88ാം ന​മ്പ​ർ ബൂ​ത്തി​ൽ ജോ​യ്സ് ജോ​ർ​ജി​ന്​ 320 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ ഡീ​ൻ കു​ര്യാ​ക്കോ​സി​നു 348 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ഇ​വി​ടെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥി​ന് 29 വോ​ട്ടും ല​ഭി​ച്ചു.

അ​തേ​സ​മ​യം, ജോ​യ്സി​ന്റെ വീ​ടി​രി​ക്കു​ന്ന വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യ​മ്പാ​ട് 79ാം ന​മ്പ​ർ ബൂ​ത്തി​ലും ഡീ​ൻ ത​ന്നെ​യാ​ണ് ലീ​ഡ് ചെ​യ്ത​ത്. ഇ​വി​ടെ ജോ​യ്സി​ന് 245 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് 289 വോ​ട്ട് ല​ഭി​ച്ചു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥി​ന് ഇ​വി​ടെ 43 വോ​ട്ട് ല​ഭി​ച്ചു.

എം.​എം. മ​ണി എം.​എ​ൽ.​എ​യു​ടെ ബൂ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് 15 വോ​ട്ടി​ന്റെ ലീ​ഡ് ല​ഭി​ച്ചു. ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലെ ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ 169 ാം ബൂ​ത്തി​ലാ​ണ് എം.​എം. മ​ണി​ക്ക് വോ​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്റ്, നി​യ​മ​സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ച്ച ബൂ​ത്താ​ണി​ത്. ഇ​ത്ത​വ​ണ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് 235 വോ​ട്ടും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്​​സ് ജോ​ർ​ജി​ന് 220 വോ​ട്ടും ല​ഭി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​ന്റെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന ബൂ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് 334 വോ​ട്ടി​ന്റെ ലീ​ഡ്. പു​റ​പ്പു​ഴ ഗ​വ. എ​ൽ.​പി.​എ​സി​ലെ 144ാം ന​മ്പ​ർ ബൂ​ത്തി​ൽ ഡീ​നി​ന് 434 വോ​ട്ട് ല​ഭി​ച്ചു. ഇ​വി​ടെ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​നാ​ണ്. സം​ഗീ​ത​ക്ക്​ 100 വോ​ട്ട് ല​ഭി​ച്ചു. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് 73 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് സി.​പി. മാ​ത്യു വോ​ട്ട് ചെ​യ്ത മു​ത​ല​ക്കോ​ടം സെ​ന്റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 95ാം ന​മ്പ​ർ ബൂ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് 157 വോ​ട്ടി​ന്റെ ലീ​ഡ് ല​ഭി​ച്ചു.

ആ​കെ 298 വോ​ട്ട് ല​ഭി​ച്ചു. ഇ​വി​ടെ​യും ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​നാ​ണ്. സം​ഗീ​ത​ക്ക്​ 141 വോ​ട്ട് ല​ഭി​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് 102 വോ​ട്ട് മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സി​ന്റെ ബൂ​ത്തി​ലും ഡീ​ൻ കു​ര്യാ​ക്കോ​സി​നാ​ണ്​ ലീ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsLok Sabha Elections 2024
News Summary - Dean's lead position in these booths is curious
Next Story