മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ വിന്യാസം; താലൂക്ക് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണം -കെ.എ.എച്ച്.ഡി.എസ്.എ
text_fieldsതൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ വിന്യാസം താലൂക്ക് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണമെന്ന് കേരള മൃഗ സംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷൻ (കെ.എ.എച്ച്.ഡി.എസ്.എ) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് കുടിശ്ശിക ക്ഷാമബത്ത ലഭ്യമാക്കാനും ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക നൽകാനും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. കൺവെൻഷൻ ജോയന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.എം. ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഉമാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ജോയന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ, ജില്ല സെക്രട്ടറി കെ.എസ്. രാഗേഷ്, ബി. സുധർമ, ഷൈൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോൺസി സെബാസ്റ്റ്യൻ (പ്രസി.), എ. അജേഷ് മോൻ, ബിനോജ് എ. അമ്പാട്ട് (വൈസ് പ്രസി.), ബിനു പി. അഗസ്റ്റ്യൻ (സെക്ര.), കെ.ടി. മിനി, കെ.ബി. ബിജു (ജോ. സെക്ര.), പി.എ. ഷംസുദ്ദീൻ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.