Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightജി​ല്ല​യി​ലെ ത​ദ്ദേ​ശ...

ജി​ല്ല​യി​ലെ ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 30ന്

text_fields
bookmark_border
vote
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു വ​ന്ന വാ​ർ​ഡു​ക​ളി​ൽ ജൂ​ലൈ 30ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു.

തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 09 -പെ​ട്ടേ​നാ​ട് വാ​ർ​ഡി​ലും ഉ​ടു​മ്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 08-പാ​റ​ത്തോ​ട്, അ​റ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 06-ജ​ല​ന്ധ​ർ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 06-തോ​പ്രാം​കു​ടി​യി​ലു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്ന​താ​യി ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.

വ്യാ​ഴം മു​ത​ൽ 2024 ജൂ​ലൈ 11 (വ്യാ​ഴം)​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന 12നും ​സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15ഉം ​ആ​ണ്. ജൂ​ലൈ 30ന്​ ​വോ​ട്ടെ​ടു​പ്പും 31ന്​ ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും.

സ്ഥാ​നാ​ർ​ഥി​ക​ൾ ചെ​ല​വു​ക​ണ​ക്ക് ഫ​ല​പ്ര​ഖ്യാ​പ​ന തീ​യ​തി മു​ത​ൽ 30 ദി​വ​സ​ത്തി​ന​കം അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:By ElectionIdukki News
News Summary - District by-election on 30th
Next Story