ജില്ല വികസനസമിതി യോഗം; കെ.എസ്.ആർ.ടി.സി സര്‍വിസുകള്‍ പുനരാരംഭിക്കാൻ നിർദേശം
text_fieldsതൊടുപുഴ: മലയോര മേഖലയിലെ യാത്രാപ്രയാസങ്ങള്‍ കണക്കിലെടുത്ത്, കോവിഡ് കാലത്ത് നിര്‍ത്തിയ കെ.എസ്.ആർ.ടി.സി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ കലക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദേശം നല്കി. ജില്ല വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജീവനക്കാരുടെയും ബസുകളുടെയും കുറവുണ്ടെന്നും പലയിടത്തും സ്റ്റേ സര്‍വിസുകളാണ് വേണ്ടിവരികയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടൂറിസം മേഖലയില്‍ മൃഗസവാരി നടത്തുന്നവര്‍ക്ക് ലൈസന്‍സുണ്ടെന്നും മൃഗങ്ങള്‍ക്ക് ഫിറ്റ്നസുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണം അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്യുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം.
ജില്ലയില്‍ 16 വകുപ്പുകള്‍ പദ്ധതി വിഹിതത്തില്‍ 99-100 ശതമാനം ചെലവഴിച്ചതായി യോഗം വിലയിരുത്തി. അടിമാലി താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ വര്‍ക്കിങ് അറേഞ്ച്മെന്റിൽ നിയമിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇടുക്കി പാക്കേജില്‍ ഭരണാനുമതി നല്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.