ജില്ല ശാസ്ത്രോത്സവം; കിരീടമണിഞ്ഞ് തൊടുപുഴ ഉപജില്ല
text_fieldsതൊടുപുഴ: ജില്ല ശാസ്ത്രമേളയില്‍ കിരീടമണിഞ്ഞ് തൊടുപുഴ ഉപജില്ല. 1436 പോയന്റുമായാണ് മുന്നിൽ.1328 പോയന്റുമായി അടിമാലി ഉപജില്ലയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കട്ടപ്പനക്ക് 1322 പോയന്റാണ്. നെടുങ്കണ്ടം 1143, പീരുമേട് 1068 എന്നിങ്ങനെയാണ് നാലും അഞ്ചും സ്ഥാനക്കാരുടെ പോയന്റ്. ആദ്യദിനം അവസാനിച്ചപ്പോള്‍ 682 പോയന്റുമായി ഒന്നാംസ്ഥാനത്തുണ്ടായിരുന്ന തൊടുപുഴ രണ്ടാം ദിനവും കുതിപ്പ് തുടര്‍ന്നു.
സ്കൂള്‍ തലത്തില്‍ 495 പോയന്റോടെ കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്.എസ്.എസ് ഒന്നാമതെത്തി. സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കരിമണ്ണൂരാണ് രണ്ടാമത്. 360 പോയന്റ്. 322 പോയന്റുള്ള ഗവ. എച്ച്.എസ്.എസ് കല്ലാറാണ് മൂന്നാമത്.എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ് 299, എസ്.ടി.എച്ച്.എസ്.എസ് ഇരട്ടയാര്‍ 274 എന്നിങ്ങനെയാണ് നാലും അഞ്ചും സ്ഥാനക്കാരുടെ പോയന്റ്.രണ്ടുദിവസമായി തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൽ കലാം ഗവ. എച്ച്.എസ്.എസിലും ഗവ. വൊക്കേഷനല്‍ എച്ച്.എസ്.എസിലുമായി നടന്ന ശാസ്ത്രോത്സവത്തില്‍ ഏഴ് ഉപജില്ലകളില്‍നിന്ന് 2500ഓളം പ്രതിഭകള്‍ മാറ്റുരച്ചു.
സമാപന സമ്മേളനം തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.ജി. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ആർ. വിജയ അധ്യക്ഷയായി.ഡോ. എ.പി.ജെ. അബ്ദുൽകലാം ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്. ജയകുമാരി, പ്രധാന അധ്യാപിക പി. സുഷമ, തൊടുപുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് വാസന്തി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എം. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.