Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightജി​ല്ല​യി​ൽ ഗാ​ർ​ഹി​ക...

ജി​ല്ല​യി​ൽ ഗാ​ർ​ഹി​ക പീഡനം വർധിക്കുന്നു; മു​ഖ്യ​പ്ര​ശ്നം ല​ഹ​രി ഉ​പ​യോ​ഗം

text_fields
bookmark_border
ജി​ല്ല​യി​ൽ ഗാ​ർ​ഹി​ക പീഡനം വർധിക്കുന്നു; മു​ഖ്യ​പ്ര​ശ്നം ല​ഹ​രി ഉ​പ​യോ​ഗം
cancel

തൊ​​ടു​​പു​​ഴ: ജി​​ല്ല​​യി​​ൽ ഗാ​​ർ​​ഹി​​ക പീ​​ഡ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ൾ വ​ർ​ധി​ച്ചു. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി ഒ​​ന്നു​മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ ജി​​ല്ല വി​​മ​​ൻ പ്രൊ​​ട്ട​​ക്ഷ​​ൻ ഓ​​ഫി​സി​​ലും ജി​​ല്ല​​യി​​ലെ നാ​​ലു സ​​ർ​​വി​​സ് പ്രൊ​​വൈ​​ഡി​ങ്​ സെ​​ന്‍റ​​റു​​ക​​ളി​​ലും സ​​ഖി വ​​ണ്‍ സ്റ്റോ​​​പ് സെ​​ന്‍റ​​റി​​ലു​​മാ​​യി ല​​ഭി​​ച്ച​​ത് 482 പ​​രാ​​തി​​ക​​ളാ​​ണ്. 2023ൽ ​​ആ​​കെ 564 പ​​രാ​​തി​യാ​​ണ് ല​​ഭി​​ച്ച​​ത്.

മാ​​സം ശ​​രാ​​ശ​​രി അ​മ്പ​​തോ​​ളം പ​​രാ​​തി​ ഇ​​പ്പോ​​ൾ ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്നി​രി​ക്കെ ഈ ​വ​ർ​ഷ​ത്തെ ആ​കെ കേ​സു​ക​ൾ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന്​ അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. പൊ​​ലീ​​സി​​ൽ ല​ഭി​ക്കു​ന്ന പ​​രാ​​തി​​ക​​ൾ ഇ​തി​നു പു​റ​മെ​യാ​ണ്.

ഗാ​​ർ​​ഹി​​ക പീ​​ഡ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ര​​ക​​ളാ​​കു​​ന്ന സ്ത്രീ​​ക​​ളി​​ൽ ന​​ല്ലൊ​​രു ശ​​ത​​മാ​​ന​വും ഇ​​പ്പോ​​ൾ പ​​രാ​​തി ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യി മു​​ന്നോ​​ട്ടു​വ​​രു​​ന്നു​​ണ്ടെ​​ന്ന് ജി​​ല്ല വി​​മ​​ൻ പ്രൊ​​ട്ട​​ക്ഷ​​ൻ ഓ​​ഫി​സ​​ർ എ.​​എ​​സ്.​ പ്ര​​മീ​​ള പ​​റ​​ഞ്ഞു.

മു​മ്പ്​ പ​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഭൂ​​രി​​ഭാ​​ഗം​പേ​​രും വി​​വ​​രം മ​​റ​​ച്ചു​വെ​ക്കു​ക​​യാ​​ണ് ചെ​​യ്തി​​രു​​ന്ന​​ത്. ഈ​​യൊ​​രു അ​​വ​​സ്ഥ​​ക്ക്​ മാ​​റ്റം വ​​രു​​ത്താ​​ൻ ബോ​​ധ​​വ​​ത്ക​​ര​​ണം, സ്ത്രീ​​സു​​ര​​ക്ഷ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള സ​​ർ​​ക്കാ​റി​​ന്‍റെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ സ​​ഹാ​​യ​​മാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ഗാ​​ർ​​ഹി​​ക അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് പ്ര​​ധാ​​ന കാ​​ര​​ണം പ​​ങ്കാ​​ളി​​യു​​ടെ മ​​ദ്യ​​പാ​​ന​​വും ല​​ഹ​​രി ഉ​​പ​​യോ​​ഗ​​വു​​മാ​​ണെ​​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. മൊ​​ബൈ​​ൽ ഫോ​​ണ്‍ ഉ​​പ​​യോ​​ഗം, ദ​മ്പ​​തി​​ക​ൾ​ക്കി​​ട​​യി​​ലെ വി​​ശ്വാ​​സ​​മി​​ല്ലാ​​യ്മ, സാ​​മ്പ​​ത്തി​​ക പ്ര​​ശ്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ പേ​​രി​​ൽ പീ​​ഡ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ര​​യാ​​കു​​ന്ന​​വ​​രും കു​​റ​​വ​​ല്ല. ട്രൈ​​ബ​​ൽ മേ​​ഖ​​ല​​ക​​ളി​​ലെ കു​​ടും​​ബ​​ങ്ങ​​ളി​​ൽ ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​റു​​ണ്ടെ​​ങ്കി​​ലും പ​​രാ​​തി​​ക​​ൾ അ​​ധി​​കം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടാ​റി​ല്ലെ​ന്ന്​ അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.

ജി​​ല്ല​​യി​​ൽ സ്ത്രീ​​ധ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗാ​​ർ​​ഹി​​ക പീ​​ഡ​​ന പ​​രാ​​തി​​ക​​ൾ കു​​റ​​വാ​​ണ്. ഗാ​​ർ​​ഹി​​ക അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കി​​ര​​യാ​​കു​​ന്ന സ്ത്രീ​​ക​​ൾ​​ക്ക് വി​​മ​​ൻ പ്രൊ​​ട്ട​​ക്‌​ഷ​​ൻ ഓ​​ഫി​സി​​ലോ സ​​ഖി വ​​ണ്‍ സ്റ്റോ​​​പ് സെ​​ന്‍റ​​റി​​ലോ താ​​മ​​സ സ്ഥ​​ല​​ത്തി​​ന​​ടു​​ത്തു​​ള്ള സ​​ർ​​വി​​സ് പ്രൊ​​വൈ​​ഡി​ങ്​ സെ​​ന്‍റ​​റി​​ലോ പ​​രാ​​തി ന​​ൽ​​കാം.

ജി​​ല്ല വി​​മ​​ൻ പ്രൊ​​ട്ട​​ക്ഷ​​ൻ ഓ​​ഫി​സ് പൈ​​നാ​​വി​​ലാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​തി​​നോ​​ടു ചേ​​ർ​​ന്നു​​ത​​ന്നെ​​യാ​​ണ് സ​​ഖി വ​​ണ്‍ സ്റ്റോ​​പ് സെ​​ന്‍റ​​ർ. തൊ​​ടു​​പു​​ഴ, കു​​മ​​ളി, അ​​ടി​​മാ​​ലി, ചെ​​റു​​തോ​​ണി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് സ​​ർ​​വി​​സ് പ്രൊ​​വൈ​​ഡി​ങ്​ സെ​​ന്‍റ​​റു​​ക​​ൾ ഉ​​ള്ള​​ത്. മു​ഴു​വ​ൻ സ​​ർ​​വി​സ് പ്രൊ​​വൈ​​ഡി​ങ്​ സെ​​ന്‍റ​​റു​​ക​​ളി​​ലും സൗ​​ജ​​ന്യ നി​​യ​​മ ഉ​​പ​​ദേ​​ശ​​വും നി​​യ​​മ സ​​ഹാ​​യ​​വും ല​​ഭ്യ​​മാ​​ണ്. പ്രൊ​​ട്ട​​ക്ഷ​​ൻ ഓ​​ഫി​സി​​ൽ​നി​​ന്ന് സൗ​​ജ​​ന്യ നി​​യ​​മ​സ​​ഹാ​​യം, കൗ​​ണ്‍​സ​ലി​ങ്, മെ​​ഡി​​ക്ക​ൽ സ​​ഹാ​​യം, ഷെ​​ൽ​​റ്റ​​ർ ഹോം ​​സേ​​വ​​നം, പു​​ന​​ര​​ധി​​വാ​​സ സ​​ഹാ​​യ ന​​ട​​പ​​ടി​​ക​​ൾ എ​​ന്നി​​വ​​യും ല​​ഭ്യ​​മാ​​കും.

സ​​ഖി വ​​ണ്‍ സ്റ്റോ​​​പ് സെ​​ന്‍റ​​റി​​ലും 24 മ​​ണി​​ക്കൂ​​റും സ​​ഹാ​​യം ല​​ഭ്യ​​മാ​​ണ്. താ​​ൽ​ക്കാ​​ലി​​ക അ​​ഭ​​യം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക് അ​​ഞ്ചു​ദി​​വ​​സം വ​​രെ ഇ​​വി​​ടെ താ​​മ​​സ​​സൗ​​ക​​ര്യ​​വും ഒ​​രു​​ക്കും. മ​​റ്റെ​​ങ്ങും ആ​​ശ്ര​​യ​​മി​​ല്ലാ​​തെ വ​​രു​​ന്ന സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​രോ​​ടൊ​​പ്പ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കും ക​​ട്ട​​പ്പ​​ന, പൈ​​നാ​​വ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ര​​ണ്ടു അ​​ഭ​​യ​ഭ​​വ​​ന​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഫോ​​ണ്‍: വി​​മ​​ൻ പ്രൊ​​ട്ട​​ക‌്ഷ​​ൻ ഓ​​ഫി​​സ്, പൈ​​നാ​​വ്: 04862 221722, 8281999056.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violencedrug addictionIdukki News
News Summary - Domestic violence
Next Story